തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയെ ചൊല്ലി എൽ ഡി എഫിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പദ്ധതിയിൽനിന്നു പിന്മാറണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു സിപിഐ മന്ത്രിമാരെ പിൻവലിക്കാനുള്ള കടുത്ത നിലപാടിലാണ് സിപിഐ നേതൃത്വം.
മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെ മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നാണ് സിപി ഐ യുടെ ആരോപണം. തങ്ങളുടെ ആതമാഭിമാനത്തിനേറ്റ മുറിവാണ്. സി പിഐ സംസ്ഥാന നേതൃത്യത്തിനോടു പോലും ചർച്ച ചെയ്യാതെ ഇടതുനയങ്ങൾക്ക് വിരുദ്ധമായാണ് ധാരണാപത്രത്തിൽ അതീവ രഹസ്യമായി ഒപ്പിട്ടതെന്നാണു സിപിഐ പറയുന്നത്.
പിണങ്ങി നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കാട്ടി കേന്ദ്രത്തിനു കത്ത് നൽകണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ തീരുമാനിച്ചത്.
അതേസമയം ധാരണ പത്രത്തിൽ ഒപ്പിട്ടതിനെ ച്ചൊല്ലി വിചിത്ര ന്യായീകരണങ്ങളാണ് മന്ത്രി വി. ശിവൻകുട്ടി നിരത്തുന്നത്.ഒപ്പിട്ടതു പേരിനുവേണ്ടി മാത്രമാണെന്നാണ് മന്ത്രി ന്യായീകരിച്ചത്. എൻ ഇ പി നടപ്പാക്കില്ലെന്ന് മന്ത്രി പറയുന്നു. സിപിഐ യെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് മന്ത്രി ശിവൻകുട്ടിയുടെ വാദങ്ങൾ. ദേശാഭിമാനി പത്രത്തിൽ ഒപ്പിട്ടതിനെ ന്യായീകരിച്ചു ശിവൻകുട്ടി ലേഖനം എഴുതിയിട്ടുണ്ട്.
പാർട്ടിയുടെ മലക്കംമറിച്ചിലിൽ സിപിഎമ്മിലെ അണികൾക്കും നേതാക്കൾക്കും അമർഷം ഉണ്ട്

