കേളകം(കണ്ണൂര്‍): പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയത്തില്‍നിന്ന് വേളാങ്കണ്ണിക്ക് തീര്‍ഥാടനത്തിന് പോയ മൂന്നുപേരെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ചുതെറിപ്പിച്ചു. ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്കു പരിക്ക്. പൂളക്കുറ്റിയിലെ പാറാട്ടുകുന്നേല്‍ തങ്കച്ചന്റെ ഭാര്യ മേരി (65)യാണ് മരിച്ചത്. പരിക്കേറ്റ പാറക്കല്‍ ടിജോയുടെ ഭാര്യ സയ (36), നച്ചുമണ്ണില്‍ ഷാജിയുടെ ഭാര്യ ലിസി എന്നിവരെ കോയമ്പത്തൂരിലെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്‍പതോടെ തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപമായിരുന്നു അപകടം.
ഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തിയ ശേഷം റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് തമിഴ്‌നാടിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേരി പുലര്‍ച്ചെ ഒന്നോടെ മരിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് പൂളക്കുറ്റിയില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനു പോയത്. അപകടത്തെ തുടര്‍ന്ന് തീര്‍ഥാടനം റദ്ദാക്കി. ജോളി, ജോണ്‍സണ്‍ എന്നിവരാണ് മരിച്ച മേരിയുടെ മക്കള്‍.