ചേര്‍പ്പ്: ഗ്രാമപഞ്ചായത്തിലെ തരിശു കിടന്ന ഭൂമിയില്‍ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച് കൃഷിയിറക്കി. ആറാം വാര്‍ഡിലെ പാറക്കോവില്‍ വള്ളുകുന്നത്ത്‌ശേരിയിലാണ് തരിശു കിടന്ന രണ്ടേക്കറോളം നിലത്ത് കൃഷിയിറക്കുന്നത്. പച്ചക്കറികള്‍ക്ക് പുറമെ വാഴ, കൊള്ളി, കൂര്‍ക്ക എന്നിവയും കൃഷി ചെയ്യും. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തംഗം കെ. ഡി.മില്‍ട്ടണ്‍ രക്ഷാധികാരിയായി 25 അംഗ സമിതിയുടെ മേല്‍നോട്ടത്തിലാണ് തരിശിടത്തെ കൃഷിയിറക്കല്‍.തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍പ്പ് ഗവണ്‍മെന്റ്‌മെന്‍റ് സ്കൂളിലെ വിദ്യാര്‍ഥികളും കൃഷിക്കായുള്ള നില മൊരുക്കാന്‍ എത്തിയിരുന്നു.
പഞ്ചായത്തില്‍ തരിശുകിടക്കുന്ന ഭൂമിയുണ്ടെങ്കില്‍ കണ്ടെത്തി ജനകീയ സമിതികള്‍ രൂപീകരിച്ച് കൃഷിയിറക്കുന്നത് വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ജനകീയ സമിതിയുടെ പ്രസിന്റുമായ സുജിഷകള്ളിയത്ത് പറഞ്ഞു. ജനകീയ സമിതി സെക്രട്ടറി കെ.ആര്‍.രാജേഷ്, ട്രഷറര്‍ ശശീധരന്‍ എന്നിവരും നിലമൊരുക്കലിന് നേതൃത്വം നല്‍കി.