തലയ്ക്കടിച്ചു കൊല: ഒരാള്‍ കസ്റ്റഡിയിലെന്നു സൂചന ; മോഷണ ശ്രമമാണെന്ന് കരുതുന്നെങ്കിലും ക്രൂരമായ കൊലപാതകം നടത്താനുള്ള കാരണം അന്വേഷിച്ചു പോലീസ്

crimeവിഴിഞ്ഞം: കോവളം കോളിയൂരില്‍ മേരീദാസനെ(45) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസിന്റെ പിടിയിലായതായി സൂചന. എന്നാല്‍, പോലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. മേരീദാസന്റെ വീടിനു സമീപം നേരത്തെ വാടകയ്ക്കു താമസിച്ചിരുന്നയാളും കൂട്ടാളിയുമാണ് വലയിലായതെന്നാണു സൂചന. ഇവരെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുന്നതായി അറിയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലും തെളിവുശേഖരണവും കഴിഞ്ഞശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. മോഷണ ശ്രമമാണെന്ന് കരുതുന്നെങ്കിലും ക്രൂരമായ കൊലപാതകം നടത്താനുള്ള കാരണവും അന്വേഷിക്കുന്നുണ്ട്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അമ്പതോളം പേരെ കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. മേരീദാസന്റെ അയല്‍വാസികളായ ചിലര്‍ നല്‍കിയ സൂചനയാണ് ഇപ്പോള്‍ ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ ഇടയായത്.എന്നാല്‍, വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദാസന്റെ ഭാര്യ ഷീജയുടെ മൊഴിയെടുക്കല്‍ വെള്ളിയാഴ്ചയും നടന്നില്ല. പ്രതികളെക്കുറിച്ചുള്ള നിര്‍ണായക തെളിവ് നല്‍കാന്‍ ഇവര്‍ക്കു കഴിയുമെന്നു പോലീസ് കരുതുന്നുണെ്ടങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിയുന്നില്ല.

Related posts