തലശേരിയിലെ യുവതിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍

Peedanamതലശേരി: മാരേജ് ബ്യൂറോ വഴി വിവാഹലോചന നടത്തുന്നതിനിടയില്‍ യുവതിയെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശിയെ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം വെളിമണ്‍ ഇടവെട്ടം പുത്തന്‍ വീട്ടില്‍ അഷറഫാ (37) ണ് അറസ്റ്റിലായത്. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 23 നാണു കേസിനാസ്പദമായ സംഭവം. തലശേരി സ്വദേശിനിയായ 28 കാരിയെ മാരേജ് ബ്യൂറോ വഴി വിവാഹാലോചനക്കായി ഫോണിലൂടെ ബന്ധപ്പെടുകയും പിന്നീട് കൊല്ലത്തേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ തലശേരി പോലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ കൊല്ലത്തുവച്ചു കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു പ്രതി യുവതിയെ കൊല്ലത്തെ വീട്ടില്‍വച്ചു പീഡിപ്പിച്ചതായി കണ്ടെത്തിയത്. പ്രതിയ്ക്കു ഭാര്യയും മക്കളുമുണ്ട്.

Related posts