താമസരേഖ ഇല്ലാത്ത ഇന്ത്യക്കാരെ നാട്ടിലത്തെിക്കുവാന്‍ ശ്രമിക്കും: വി.കെ. സിംഗ്

NRIകുവൈത്ത്: കുവൈത്തില്‍ താമസ രേഖകളില്ലാതെ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരെ ഉടന്‍ നാട്ടിലത്തെിക്കുവാന്‍ കുവൈത്ത് സര്‍ക്കാരുമായി സഹകരിച്ച് നടപടികള്‍ എടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു.

ഇത്തരക്കാര്‍ക്ക് ഇന്ത്യയിലേക്ക് പോകുവാനുള്ള നിയമ പരിരക്ഷക്കുവേണ്ടി കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായും തൊഴില്‍ മന്ത്രാലയുവുമായി ചര്‍ച്ചകള്‍ നടത്തിയതായും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ്് രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് ഉടന്‍ കുവൈത്ത് സന്ദര്‍ശിക്കുമെന്ന ഉറപ്പു നല്‍കിയ മന്ത്രി, തന്റെ യാത്ര സൗഹൃദ സന്ദര്‍ശനമാണെന്നും ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതായും അറിയിച്ചു.

രാജ്യത്തെ വിദേശികളുടെ കാര്യത്തില്‍ എന്നും അനുഭാവപൂര്‍ണമായ സമീപനമാണ് കുവൈത്ത് സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. മേഖലയിലെ എണ്ണ വിപണയില്‍ വന്ന ചാഞ്ചാട്ടം സാമ്പത്തിക മേഖലയെയും തൊഴില്‍ മേഖലയെയും ഗ്രസിച്ചിട്ടുണ്ടന്നും അതിന്റെ അനുരണനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന്റെ ഭരണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനോ എംബസിക്കോ യാതൊരു പങ്കുമില്ല. സ്കൂള്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെതാണെന്നും ഇപ്പോഴുള്ള പ്രതിസന്ധി അവര്‍ തന്നെ തീര്‍ക്കണമെന്നും വി.കെ സിംഗ് പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Related posts