തിരുനക്കര ഉത്സവത്തിന് ഇന്ന് കൊടിയേറും, പകല്‍പ്പൂരം 20ന്; തിടമ്പേറ്റാന്‍ കളഭകേസരി തൃക്കടവൂര്‍ ശിവരാജു

ktm-pooramകോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു ഇന്നു കൊടിയേറും. കോട്ടയത്തിന് ഇനിയുള്ള ഒമ്പതു നാളുകള്‍ ഉത്സവദിനങ്ങള്‍. രാത്രി ഏഴിനു തന്ത്രി താഴമണ്‍മഠം കണ്ഠരര് മോഹനര് കൊടിയേറ്റും.കലാവേദിയില്‍ വൈകുന്നേരം ആറിനു അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം. എട്ടിനു സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ.അജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വി.എന്‍. വാസവന്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.  കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, വി.തിരുവെങ്കിടം, എന്‍.ഹരി, എം.രാജഗോപാലന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി ഒമ്പതിന് ഭരതനാട്യം കലാവേദിയില്‍ അരങ്ങേറും. 10നു പ്രദീപ് പള്ളുരുത്തി, ദുര്‍ഗ വിശ്വനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേള.

നാളെ രാവിലെ ഏഴിന് ശ്രീബലി എഴുന്നള്ളിപ്പ്,  ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലി ദര്‍ശനം. രാത്രി ഒമ്പതിന് കൊടിക്കീഴില്‍ വിളക്ക്. കലാവേദിയില്‍ രാത്രി എട്ടിന് രാജേഷ് പുതുമനയുടെ കഥാപ്രസംഗം അരങ്ങേറും. രാത്രി 9.30നു കഥകളി മഹോത്സവത്തിനും തുടക്കമാകും ആദ്യദിനമായ നാളെ നളചരിതം രണ്ടാം ദിവസത്തില്‍ കലാമണ്ഡലം ഗോപി അരങ്ങിലെത്തും. തുടര്‍ന്ന് പ്രഹ്‌ളാദ ചരിതം കഥകളിയും അരങ്ങേറും.16നു രാത്രി ഏഴിനു സംഗീത സദസ്, 9.30ന് കഥകളി ബാണയുദ്ധം സമ്പൂര്‍ണം. 17ന് രാത്രി എട്ടിനു ഡാന്‍സ്, 10.30ന് കഥകളി രാവണോഥ്ഭവം 18ന് രാവിലെ പത്തിനു ആനയൂട്ട്, ഉച്ചകഴിഞ്ഞു രണ്ടിനു ഉത്സവബലി ദര്‍ശനം. രാത്രി പത്തിനു തമിഴ് ഗാനമേള. 19നു ഉച്ചകഴിഞ്ഞു രണ്ടിനു ഇരമല്ലിക്കര സിസ്‌റ്റേഴ്‌സിന്റെ സംഗീതസുധ, വൈകുന്നേരം ആറിനു നാദസ്വരക്കച്ചേരി, 10ന് ആലപ്പുഴ ബ്ലൂഡയമണ്ട്‌സിന്റെ ഗാനമേള. രാത്രി ഒന്നിന് കൊട്ടാരക്കര ശ്രീഭദ്രയുടെ ബാലെ.

20 ന് രാവിലെ പത്തിനു മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പാഞ്ചാരിമേളം. ഉച്ചകഴിഞ്ഞു മൂന്നിനു പൂരത്തിനു തുടക്കം കുറിക്കും. ഗുരുവായൂര്‍ വലിയ കേശവന്‍ അടക്കം 22 ആനകള്‍ പങ്കെടുക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ അറുപതോളം കലാകാരന്‍മാര്‍ ആല്‍ത്തറ മേളമൊരുക്കും. രാത്രി പത്തിനു പത്തനംതിട്ട സാരംഗിന്റെ ഗാനമേള. 21നു വൈകിട്ട് ആറിനു ദേശവിളക്ക്, 11നു വലിയവിളക്ക്, നെന്മാറ ബ്രദേഴ്‌സിന്റെ നാദസ്വരം. രാത്രി 8.30നു സമ്പ്രദായ ഭജന്‍സ്, 10ന് സിനിമ, ടിവി താരങ്ങള്‍ പങ്കെടുക്കുന്ന നൃത്തം, 11നു വലിയവിളക്ക്. 22നു വൈകിട്ട് അഞ്ചിനു പിന്നല്‍ തിരുവാതിര, 8.30നു വയലിന്‍ ഫ്യൂഷന്‍, പത്തിനു വിജയ് യേശുദാസിന്റെ ഗാനമേള. ഒന്നിനു പള്ളിവേട്ട.

ആറാട്ടു ദിനമായ 23നു രാവിലെ ഒമ്പതിനു ആറാട്ടു കടവിലേക്ക് എഴുന്നള്ളിപ്പ്, 11നു ആറാട്ട് സദ്യ, വൈകിട്ട് നാലിനു കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പക,  ആറിനു നാദസ്വരക്കച്ചേരി, എട്ടിനു ചെന്നൈ ത്യാഗരാജന്റെ സംഗീത സദസ്. ആറിന് അമ്പലക്കടവ് ദേവീക്ഷേത്രത്തില്‍ ആറാട്ട്. 12നു ഞരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതം, പുലര്‍ച്ചെ രണ്ടിനു ആറാട്ട് എതിരേല്‍പ്പ്, നാലിനു വെടിക്കെട്ട്, അഞ്ചിനു കൊടിയിറക്ക്.

Related posts