മാരുതി ബലേനോ ആര്‍എസ്

auto100 ബിഎച്ച്പിയ്ക്കു മേല്‍ കരുത്തുള്ള ഹാച്ച്ബാക്കുകളുടെ ക്ലബില്‍ അംഗത്വമെടുക്കാന്‍ ബലേനോ ആര്‍എസ് വരുന്നു. ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസൂക്കിയുടെ പവലിയന് അഴക് കൂട്ടാന്‍ ബലേനോ ആര്‍എസ് കണ്‍സപ്റ്റുമുണ്ട്.

ഉയര്‍ന്ന കരുത്ത് നല്‍കുന്ന ചെറിയ എന്‍ജിനാണ് ബലേനോ ആര്‍എസിന്. ഇക്കോസ്‌പോര്‍ടില്‍ ഫോഡ് അവതരിപ്പിച്ച ഇക്കോബൂസ്റ്റ് എന്‍ജിന് സമാനമാണ് സുസൂക്കിയുടെ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിന്‍. ടര്‍ബോ ചാര്‍ജറുള്ള ഒരു ലീറ്റര്‍, മൂന്ന് സിലിണ്ടര്‍ , പെട്രോള്‍ എന്‍ജിന് 112 ബിഎച്ച്പി 175 എന്‍എം ആണ് കരുത്ത്. ഫോക്‌സ്‌വാഗന്റെ പോളോ ജിടി ടിഎസ്‌ഐയേക്കാള്‍ കൂടുതലാണിത്. ഒക്ടോബറിലായിരിക്കും ബലേനോ ആര്‍എസ് വിപണിയിലെത്തുക. ആല്‍ഫ എന്ന മുന്തിയ വകഭേദം മാത്രമാണ് ഇതിനുണ്ടാകുക. ഫിയറ്റ് അബാര്‍ത്ത് പുന്റോ, ഫോക്‌സ്‌വാഗന്‍ ജിടി, ഫോഡ് ഫിഗോ 1.5 എന്നിവയാണ് ബലേനോ ആര്‍എസിന്റെ എതിരാളികള്‍ .

ഹണികോംപ് ക്രോം ഗ്രില്‍ ,പ്രത്യേക തരം അലോയ്, പിന്നിലെ ലൈസന്‍സ് പ്ലേറ്റിനു കറുപ്പ് നിറത്തിലുള്ള ചുറ്റുഭാഗം, പുതിയ ബമ്പര്‍ എന്നിവ ആര്‍എസ് വകഭേദത്തിന് സാധാരണ ബലേനോയില്‍ നിന്ന് വ്യത്യസ്തത സമ്മാനിക്കുന്നു. ഇന്റീരിയര്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ്.

Related posts