തൃക്കാക്കരയിലെ വിവാദ ഭൂമി; സിപിഎം മൗനത്തില്‍

ALP-CPIMകാക്കനാട്: തൃക്കാക്കര നഗരസഭയും റവന്യൂ വകുപ്പും തമ്മില്‍ വിവാദ ഭൂമി സംബന്ധിച്ച് തര്‍ക്കത്തില്‍ സിപിഎം മൗനത്തില്‍. സ്വതന്ത്രനായ വൈസ് ചെയര്‍മാനും സിപിഐയിലെ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തിന്റെ മറവില്‍ ഈ സ്ഥലത്ത് റവന്യു വകുപ്പ് സ്ഥാപിച്ച ബോര്‍ഡ് ഇവര്‍ നീക്കം ചെയ്തത് കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയായി.

വര്‍ഷങ്ങളായി തൃക്കാക്കര നഗരസഭയുടെ അധീനതയിലുള്ള ഏഴ് ഏക്കറോളം വരുന്ന ഭൂമിയില്‍ നേരത്തെ ജില്ലാ പഞ്ചായത്തിനും സഹകരണ ആശുപത്രിക്കും ഒരു ഭാഗം കൊടുത്തിരുന്നു. ബാക്കിയുള്ള സ്ഥലം നഗരസഭയുടെ വികസനങ്ങള്‍ക്കായി ലഭിക്കണമെന്നാണു കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുള്ളത്. ഇത് സര്‍ക്കാരിനേയും അറിയിച്ചിട്ടുള്ളതാണ്.

ഇതിനിടയില്‍ ഒരേക്കര്‍ ഭൂമി കൂടി സഹകരണ ആശുപത്രിക്കു വേണമെന്നാവശ്യപ്പെട്ട് ആശുപത്രി സൊസൈറ്റി നേരതത്ത നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുള്ളതുമാണ്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടത്തുന്ന തൃക്കാക്കര നഗരസഭയിലെ ചെയര്‍പേഴ്‌സനും സിപിഎം കാരായ കൗണ്‍സിലര്‍മാരും വിവാദ ഭൂമി സംബന്ധിച്ച് മൗനം പാലിക്കുകയാണ്.പാര്‍ട്ടി നേതാക്കളും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. അതിനാലാണ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐക്കാരെ നഗരസഭ രംഗത്തിറക്കിയത്.

Related posts