തൃശൂര്‍ പൂരം: പന്തലുകള്‍ക്കു കാല്‍നാട്ടി

tcr-kalnattuതൃശൂര്‍: തൃശൂര്‍ പൂരത്തിനായുള്ള പാറമേക്കാവ്, തിരുവമ്പാടി വിഭാ ഗങ്ങളുടെ പന്തലുകള്‍ക്കു കാല്‍നാട്ടി. സ്വരാജ് റൗണ്ടില്‍ ഉയരുന്ന ബഹുനില പന്തലുകളുടെ കാല്‍നാട്ടല്‍ ചടങ്ങാണ് ആചാര നിഷ്ഠയോടെ നിര്‍വഹിച്ചത്. നായ്ക്കനാലിലും നടുവിലാലിലുമാണു തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകള്‍ക്കു കാല്‍നാട്ടിയത്. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. എം. മാധവന്‍കുട്ടി, സെക്രട്ടറി സി. വിജയന്‍, കെ. ഗിരീഷ്കുമാര്‍, രാധാകൃഷ്ണന്‍, പി. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

പാറമേക്കാവ് വിഭാഗത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ മണികണ്ഠനാലിലാണു നടന്നത്. ദേവസ്വം പ്രസിഡന്റ് കെ. മനോഹരന്‍, സെക്രട്ടറി രാമചന്ദ്ര പിഷാരടി, വൈസ് പ്രസിഡന്റ് വി.എം. ശശി, കണ്‍വീനര്‍മാ രായ ബൈജു, രമേശ് എന്നിവര്‍ പങ്കെടുത്തു. പാറമേക്കാവിനായി കാനാട്ടുകര രാമചന്ദ്രനും തിരുവമ്പാടി വിഭാഗത്തിനായി മിണാലൂര്‍ ചന്ദ്രന്‍, സെയ്തലവി ചെറുതുരുത്തി എന്നിവരുമാണു പന്തലൊരുക്കുന്നത്.

Related posts