തലശേരി: ഭാര്യാ ബന്ധുവിന്റെ ഏഴരപവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞ കേസിലെ പിടികിട്ടാപ്പുള്ളിയെ 16 വര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വെട്ടുകാട് ചാഴൂരിലെ വലിയപറമ്പത്ത് സുനിലിനെ (50) ആണ് സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എഎസ്‌ഐ അബ്ദുള്‍ റസാഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.വി.പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ ഭാര്യയുടെ ബന്ധുവിന്റെ ഏഴരപവനുമായിട്ടാണ് ഇയാള്‍ സ്ഥലം വിട്ടത്. ഭാര്യസഹോദരിയും ഇയാളോടൊപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ പിടികിട്ടാപ്പുള്ളി തലശേരിയില്‍ അറസ്റ്റില്‍
