വെ​ടി​ക്കെ​ട്ട് പ്രേ​മി​ക​ൾ​ക്ക് സർക്കാർ വക വെടിക്കെട്ട്..! അനധികൃതമായി പിടിച്ചെടുത്ത പടക്കങ്ങൾ പാടശേഖരത്ത് കൂട്ടിയിട്ട് പൊട്ടിച്ചു; വെടിക്കെട്ട് കാണാൻ നിരവധിയാളുകളും

padakkamക​ള​മ​ശേ​രി: പു​റ്റി​ങ്ങ​ൽ അ​പ​ക​ട​ത്തി​നു​ശേ​ഷം നി​യ​ന്ത്ര​ണം വ​ന്ന​തു​കൊ​ണ്ട് നി​രാ​ശ​രാ​യ വെ​ടി​ക്കെ​ട്ട്  പ്രേ​മി​ക​ൾ​ക്ക് ക​ള​മ​ശേ​രി​യി​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന സ​ർ​ക്കാ​ർ വ​ക കൂ​ട്ട​വെ​ടി​ക്കെ​ട്ട്. കൊ​ച്ചി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത അ​ന​ധി​കൃ​ത സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പൊ​ട്ടി​ക്കാ​ൻ ക​ള​മ​ശേ​രി എ​ച്ച്എം​ടി മെ​ട്രോ യാ​ർ​ഡി​ന് സ​മീ​പ​ത്തെ പാ​ട​ശേ​ഖ​രം  തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് വെ​ടി​ക്കെ​ട്ടി​നു വ​ഴി​വ​ച്ച​ത്.

കൊ​ച്ചി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ​നി​ന്ന് 2016 ഓ​ഗ​സ്റ്റ് നാ​ലി​ന് ന​ട​ന്ന റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത ഏ​ക​ദേ​ശം അ​ഞ്ച് ട​ണ്ണോ​ളം പ​ട​ക്ക​ങ്ങ​ളാ​ണ് ക​ള​മ​ശേ​രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​വ സൂ​ക്ഷി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന​റി​യാ​തെ എ​ക്സ്പ്ലോ​സി​വ് വി​ഭാ​ഗ​വും പോ​ലീ​സും ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ര​ണ്ട് മി​നി​ലോ​റി​ക​ളി​ലാ​യി ആ​റ് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വി​വി​ധ ത​രം പ​ട​ക്ക​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്.

സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ എ​സ്ഐ സാ​ജു വി. ​വ​ർ​ഗീ​സും സേ​നാം​ഗ​ങ്ങ​ളും ഒ​പ്പ​മെ​ത്തി. എ​ക്സ്പ്ലോ​സീ​വ് സം​ഘ​ത്തി​ലെ അ​മി​ത്കു​മാ​ർ നേ​തൃ​ത്വം ന​ല്കി.​വി​വി​ധ ത​രം പ​ട​ക്ക​ങ്ങ​ൾ കാ​ർ​ബോ​ർ​ഡ് പെ​ട്ടി​ക​ളി​ലാ​ക്കി കൂ​ട്ടി​യി​ട്ട് പൊ​ട്ടി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ കാ​ണി​ക​ളി​ൽ ചി​ല​ർ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു. പ​ട​ക്കം എ​ടു​ത്തു​കൊ​ണ്ട് ഓ​ടാ​ൻ ചി​ല​ർ ശ്ര​മി​ച്ച​ത് പോ​ലീ​സ് ത​ട​ഞ്ഞു. ഓ​ല​പ്പ​ട​ക്കം, മ​ത്താ​പ്പൂ, ക​ന്പി​ത്തി​രി​ക​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രു​ന്നു.

അ​തേ സ​മ​യം, പാ​ട​ത്ത് മേ​യാ​നെ​ത്തി​യ മൃ​ഗ​ങ്ങ​ൾ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട് പ​ര​ക്കം​പാ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഏ​ലൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ യൂ​ണി​റ്റി​ന് പി.​വി. പ​വി​ത്ര​ൻ നേ​തൃ​ത്വം ന​ല്കി. ക​ള​മ​ശേ​രി എ​സ്ഐ ഷി​ബു​വും സം​ഘ​വും എ​ത്തി​യി​രു​ന്നു. നൂ​റോ​ളം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും കൂ​ടാ​തെ  ആം​ബു​ല​ൻ​സും ഉ​ണ്ടാ​യി​രു​ന്നു.​കൊ​ച്ചി​യി​ൽ ബ്രോ​ഡ് വേ​യ്ക്ക് സ​മീ​പം മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ആ​സാ​ദ് പ​ട​ക്ക ക​ട​യു​ടെ ഗോ​ഡൗ​ണി​ൽ  നി​ന്നാ​ണ് സ്ഫോ​ട​ക ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ട​യു​ട​മ​യ്ക്ക് 500 കി​ലോ​ഗ്രാം പ​ട​ക്കം സൂ​ക്ഷി​ക്കാ​ൻ മാ​ത്ര​മാ​യി​രു​ന്നു അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് സ​മീ​പ​ത്താ​ണ് ഗോ​ഡൗ​ണ്‍ സ്ഥി​തി ചെ​യ്തി​രു​ന്ന​ത്.

Related posts