തൃഷ നായികയാകുന്ന ഹൊറര്‍ കോമഡി ചിത്രത്തിന്റെ ടീസര്‍ എത്തി

thrishaതൃഷ നായികയാകുന്ന ഹൊറര്‍ കോമഡി ചിത്രം നായകിയുടെ ടീസര്‍ പുറത്തിറങ്ങി. ഗണേഷ് വെങ്കിട്ടരാമന്‍ നായകനാകുന്ന ചിത്രം തമിഴിലും തെലുങ്കിലുമായാണ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ തൃഷ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. നായകിയുടെ പ്രൊമോ ഗാനമാണിത്. തൃഷ ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി പാടിയിരിക്കുന്നത്. സുഷ്മ രാജ്, സത്യം രാജേഷ്, ബ്രഹ്മാനന്ദം, ജയപ്രകാശ്, മനോബാല, കോവൈ സരള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗിരിധര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിരിധര്‍ മാമിടിപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts