തെരുവുവിളക്ക് തെളിയിക്കാന്‍ നടപടിയായില്ല; പ്രതിപക്ഷം വീണ്ടും പ്രതിഷേധിച്ചു

TCR-PRAYTHISHEDAMഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡുകളിലെ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാത്ത മുനിസിപ്പല്‍ ഭരണാധികാരികളുടെ അനാസ്ഥക്കെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി. മുനിസിപ്പല്‍ ഓഫിസിന് മുന്‍പില്‍ നടന്ന ധര്‍ണ എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി.വി. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലമായതോടെ രാത്രി കാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതിനാല്‍ റോഡുകളിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണെന്നും ഇഴജന്തു ക്കളില്‍ നിന്ന് രക്ഷനേടാന്‍ ജനങ്ങള്‍ ചൂട്ട് കത്തിച്ച് നടക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.

തെരുവുവിളക്കുകള്‍ കത്താത്ത തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ കൗണ്‍സിലില്‍ പ്രതിപക്ഷം മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ മാത്രമല്ല നഗരസഭയിലെ മറ്റു വാര്‍ഡുകളിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണ ികളുടെ കാര്യത്തിലും നഗരസഭ അധികൃതര്‍ ഇതേ അലംഭാവം തന്നെയാണ് കൈക്കൊള്ളുന്നത്. കൗണ്‍സിലര്‍മാരായ എം.സി. രമണന്‍, മീനാക്ഷി ജോഷി, വത്സല ശശി എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

Related posts