തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു വീട്ടിലെ അഞ്ചുപേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ പത്തുവയസുകാരനും;അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഉറങ്ങിക്കിടന്നവരെയാണ് ആക്രമിച്ചത്

TVM-DOGആറ്റിങ്ങല്‍: വക്കം പഞ്ചായ ത്തി ലെ ഇറങ്ങുകടവ് പുതുവീട്ടില്‍ പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു വീട്ടിലെ അഞ്ചുപേര്‍ക്ക് പരിക്ക്. പത്തു വയസായ കുട്ടി യുള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരെയാണ് തെരുവ് നായ കടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുതു വീട്ടില്‍ സുഭദ്ര(65),ഷീബ (40),സുനിത(36),സുജി(28),സുജിയുടെ പത്തുവയസ്സ് പ്രായ മായ മകന്‍ എന്നിവരെയാണ് പട്ടി കടിച്ചത്. കടിയേറ്റ അഞ്ചുപേരും രാവിലെ വക്കം റൂറല്‍ ഹെല്‍ത്ത് സെന്റ്‌റിലും പിന്നീട് മെഡിക്കല്‍ കോളേ ജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്ത്  കുടുംബങ്ങളിലായി ഇരുപതോളം പേരാണ് പുതു വീട്ടില്‍ പ്രദേശത്ത് കൂട്ടമായി താമസിക്കുന്നത്. ടാര്‍പ്പാളിന്‍ ഷീറ്റും സിമന്‍്‌റ് കട്ട കൊണ്ടും പണിത അടച്ചുറപ്പില്ലാത്ത വീടുകളാണ് ഇവിടെയുള്ളത്. രാത്രിയില്‍പ്പോലും സുരക്ഷി തത്വം തീരെയില്ലാത്ത വീടുക ളിലാണ് കുടുംബങ്ങള്‍ എല്ലാം ഇവിടെ കഴിയുന്നത്.

പുലര്‍ച്ചെ എത്തിയ നായക്കൂട്ടങ്ങളാണ് ഉറങ്ങിക്കിടന്ന ഇവരെ ആക്രമിച്ചത്. ഭയന്ന് ഉണര്‍ന്നെണീറ്റപ്പോള്‍ ഉറങ്ങുകയായിരുന്ന പത്തുവയസ്സുകാരനെ ആക്രമിക്കുന്ന കാഴ്ചയാണ് ഇവര്‍ കണ്ടത്. അടുത്ത് കണ്ട വിറക് കൊളളിയും കല്ലും കൊണ്ട് പട്ടിയെ ഓടിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാതിലായി ചാരി വച്ചിരുന്ന പലക കഷ്ണം പട്ടിയുടെ മേല്‍ വീഴ്ത്തിയാണ് കുടുംബം കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പലക കഷ്ണം പുറത്തുവീണതിനെ തുടര്‍ന്ന് പട്ടി ചത്തു.

Related posts