മാന്നാര്‍:പട്ടികളെ പിടികൂടി വന്ധീകരണം നടത്തി പ്രജനനം വര്‍ദ്ധിക്കാതിരിക്കുവാനുള്ള നടപടിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി.ഇതിന്റെ തുടക്കമെന്ന നിലയില്‍ കടപ്ര ഗ്രാമപഞ്ചായത്തില്‍ പട്ടി പിടിത്തം ആരംഭിച്ചു. ഇന്നലെ കടപ്ര ഗ്രാമപഞ്ചായത്തിലെ പരുമലയില്‍ നിന്ന് 25 തെരുവ് നായക്കളെ പിടികൂടി വന്ധികരണത്തിനായി മൃഗാശുപത്രിയില്‍ എത്തിച്ചു.കൊല്ലത്ത് നിന്നുള്ള മൂന്നംഗ ടീംമാണ് പട്ടിപടിത്തത്തിനായി ഇവിടെ എത്തിയിരിക്കുന്നത്. നീളമുള്ള ഇരുമ്പ് പൈപ്പിന്റെ അറ്റത്ത് ഘടിപ്പിരിക്കുന്ന വല ഉപയോഗിച്ചാണ് ഇവയെ പിടികൂടുന്നത്.
പിടികൂടുന്ന നായ്ക്കളെ വാഹനത്തിലുള്ള ഇരുമ്പ് കൂട്ടിനകത്ത് അടച്ചാണ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.പുളിക്കീഴില്‍ ഇതിനായി നാല് വെറ്റനറി ഡോക്ടര്‍മരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തിക്കുന്നത്.പിടികൂടി ഇവിടെ എത്തിക്കുന്ന തെരുവ് നായ്ക്കളുടെ വന്ധികരണത്തിന് ശേഷം മൂന്ന് ദിവസം ഇവിടെ പരിചരിക്കും. തുടര്‍ന്ന് പിടികൂടിയ സ്ഥലങ്ങളില്‍ തന്നെ ഇവയെ തിരികെ കൊണ്ടുവിടും. വന്ധീകരണത്തിലൂടെ പ്രജനനം നടക്കില്ലെന്ന് മാത്രമല്ല അക്രമ സ്വഭാവങ്ങളും ഉണ്ടാകില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതിന്റെ ജില്ലാ തല ഉത്ഘാടനം ഇന്ന് രാവിലെ കടപ്രയില്‍ മന്ത്രി മാത്യു.റ്റി.തോമസ് നിര്‍വ്വഹിച്ചു.