യു​വ​തി​യു​ടെ ഫോ​ട്ടോ  മോർഫ് ചെയ്തശേഷം  ബ്ലാക്ക് മെയിൽ ചെയ്ത മൊ​ബൈ​ൽ ഷോ​പ്പു​കാ​ര​ൻ അ​റ​സ്റ്റി​ൽ

വ​ട​ക​ര: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്യു​ക​യും ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൊ​ബൈ​ൽ ഷോ​പ്പു​ട​മ പി​ടി​യി​ൽ. തി​രു​വ​ള്ളൂ​രി​ലെ ത​യ്യി​ൽ താ​ഴെ വൈ​ശാ​ഖി​നെ​യാ​ണ് (29) വ​ട​ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​വി.​അ​ബ്ദു​ൾ​ക​രീ​മും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഷോ​പ്പി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്നാ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ യു​വ​തി​യു​മാ​യി പ​രി​ച​യം സ്ഥാ​പി​ച്ച​ത്.

പി​ന്നീ​ട് യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്കു നി​ര​ന്ത​രം വി​ളി​യാ​യി. യു​വ​തി​യു​ടെ ഫോ​ട്ടോ ത​ര​പ്പെ​ടു​ത്തി​യ പ്ര​തി ഇ​ത് അ​ശ്ലീ​ല ചി​ത്ര​വു​മാ​യി ചേ​ർ​ത്ത് മോ​ർ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത് ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മം തു​ട​ങ്ങി. ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ യു​വ​തി ഭ​ർ​ത്താ​വി​നെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ന്ന​തും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും.

സ്ത്രീ​ക​ളെ അ​പ​കീ​ർ​ത്തി​പെ​ടു​ത്തി​യ​തി​നും ചി​ത്രം മോ​ർ​ഫ് ചെ​യ്ത​തി​നു​ള്ള ഐ​ടി ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ വ​ട​ക​ര കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു റി​മാ​ന്‍ഡ് ചെ​യ്തു.

Related posts