തേങ്ങയിടാന്‍ കയറിയ തൊഴിലാളി തെങ്ങിന്റെ മുകളില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സെത്തി താഴെയിറക്കി

TCR-TENGUEചേര്‍പ്പ്: തേങ്ങയിടാന്‍ കയറിയ തൊഴിലാളി തെങ്ങില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ ഫോഴ്‌സെത്തി താഴെയിറക്കി. ഇന്നു രാവിലെ ചേര്‍പ്പിലാണ് സംഭവം. തെങ്ങിന്റെ മുകളിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചേര്‍പ്പ് പടിഞ്ഞാറ്റുമുറി പണ്ടാരച്ചിറ പറമ്പത്തുവീട്ടില്‍ രാജനാണ്(52) ഇറങ്ങാനാകാതെ തെങ്ങിന്റെ മുകളില്‍ കുടുങ്ങിയത്. പിന്നീട് വീട്ടുകാരറിഞ്ഞ്  വിവരം വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. പതിനൊന്നരയോടെയാണ് താഴെയിറക്കിയത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.ഒ.ജോയിയുടെ നേതൃത്വത്തില്‍ കെ.പി.ഹരിദാസന്‍, ദിനീഷ്, നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് രാജനെ താഴെയിറക്കിയത്.

Related posts