പാലക്കാട്: സൂര്യാഘാതവുമായി ബന്ധപ്പെട്ട് തുറന്ന സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനമുള്‍പ്പടെയുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 3 മണിവരെയും പണിയെടുക്കുവാന്‍ പാടില്ല. ഇവര്‍ക്ക് വിശ്രമം അനുവദിക്കുന്നത് വിലയിരുത്തുന്നതിന് തൊഴിലിടങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് പരിശോധനകള്‍ ശക്തമാക്കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലിടങ്ങളില്‍ ബാലവേല നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. ആവശ്യത്തിന് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുവാനും അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വൃത്തിയുള്ള ശൗചാലയങ്ങള്‍ ഉറപ്പ് വരുത്തുവാനും കോണ്‍ട്രാക്ടര്‍മാര്‍/ തൊഴിലുടമകള്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തവര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്യും.
ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന മൂന്ന് സ്ക്വഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. തുറന്ന ഇടങ്ങളില്‍ 11 മുതല്‍ മൂന്നുവരെ പണിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസുമായോ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുമായോ ബന്ധപ്പെടേണ്ടതാണ്.
ഈമാസം 15 വരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
പാലക്കാട്: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചത് ഈമാസം 15 വരെ നീട്ടിയതായി ലേബര്‍ കമ്മീഷണര്‍ കെ.ബിജു അറിയിച്ചു. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പരാമാവധി ജാഗ്രത പുലര്‍ത്തണം. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് പതിനൊന്ന് മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തും.
രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 11 ന് അവസാ നിക്കുകയും വൈകീട്ട് 3ന് ആരംഭിക്കുകയും ചെയ്യും. ജില്ലാ ലേബര്‍ ആഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാ ന് കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്കി യിട്ടുണ്ട്. തൊഴില്‍ സംബന്ധമായ പരാതികള്‍ 180042555214, 155214 എന്നീ ടോള്‍ ഫ്രീ നമ്പരു കളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ അറിയിക്കാം.