ദീപു കരുണാകരന്റെ കരിങ്കുന്നം സിക്‌സസില്‍ ധനുഷിനു പകരം സമുദ്രക്കനി

samudrakaniദീപു കരുണാകരന്റെ കരിങ്കുന്നം സിക്‌സസില്‍ ധനുഷിനു പകരം സമുദ്രക്കനി. മഞ്ജുവാര്യര്‍ വോളിബോള്‍ കോച്ചിന്റെ വേഷത്തിലാണെത്തുന്നത്. ജയിലില്‍ വോളിബോള്‍ പരിശീലിപ്പിക്കാനെത്തുന്ന വന്ദനയെന്ന കഥാപാത്രത്തെയാണു ചിത്രത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണു ചിത്രീകരിക്കുന്നത്. മഞ്ജുവിനൊപ്പം ലെനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹേമലത എന്ന ഐപിഎസ് ഓഫീസറുടെ വേഷമാണു ലെന അവതരിപ്പിക്കുക. അനൂപ് മേനോന്‍, മുരളി ഗോപി, ബാബു ആന്റണി, ജേക്കബ്ബ് ഗ്രിഗറി, ചെമ്പന്‍ വിനോദ്, ബൈജു, സുധീര്‍ കരമന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളാകും. അരുണ്‍ ലാല്‍ രാമചന്ദ്രനാണു തിരക്കഥ ഒരുക്കുന്നത്. ലെമന്‍ പ്രൊഡക്്ഷന്റെ ബാനറില്‍ ജയ്‌മേനോന്‍ ചിത്രം നിര്‍മിക്കും. രാഹുല്‍ രാജാണു സംഗീതം നല്‍കുന്നത്.

Related posts