ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഓഫീസിനു മുന്നില്‍ ദേവസ്വം സംഘനകളുടെ ഫഌക്‌സ് യുദ്ധം. ഭരണസമിതിയെ അനുകൂലിച്ചും എതിര്‍ത്തുമാണ് ഫഌ്‌സുകള്‍ നിറഞ്ഞിട്ടുള്ളത്. ഭരണാനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(കോണ്‍ഗ്രസ്) അഡ്മിനിസ്‌ട്രേറ്ററെ വിമര്‍ശിച്ചു കൊണ്ടുള്ള ഫഌക്‌സും സ്ഥാപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലും, കളക്‌ട്രേറ്റിലുമൊക്കെ പ്രതിഷേധ സമരങ്ങളുടെ ഫഌക്‌സ് ബോര്‍ഡുകള്‍ നിരക്കുന്നതുപോലെയാണ് ദേവസ്വം ഓഫീസിനു മുന്നില്‍ ഫഌക്‌സുകള്‍ നിറഞ്ഞിട്ടുള്ളത്.
ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, ദേവസ്വം എംപ്ലോയീസ് യൂണിയന്‍(കോണ്‍ഗ്രസ്) എന്നീ സംഘനകളാണ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. താല്‍ക്കാലിക ജീവനക്കാരും ഭരണസമിതിയെ വിമര്‍ശിച്ച് ഫഌക്‌സ് സ്ഥാപിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള സബകളക്ടറുടെ നടപടികളെ വിമര്‍ശിച്ചുള്ള ബോര്‍ഡും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകരെ ദേവസ്വം ആസ്ഥാനത്ത് വരവേല്‍ക്കുന്നത് യൂണിയനുകള്‍ തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ബോര്‍ഡുകളാണ്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.