ദ്രുതകര്‍മസേന പാതയോരത്തെ പാമ്പിന്‍മുട്ടകള്‍ നീക്കം ചെയ്തു

pkd-muttaഅഗളി: വഴിയോരത്ത് മുട്ടയിട്ട് അടയിരുന്ന പാമ്പ് യാത്രക്കാര്‍ക്ക് ഭീഷണിയായി. പരാതിയെ തുടര്‍ന്ന് ദ്രുതകര്‍മസേന സ്ഥലത്തെത്തി പാമ്പിന്‍മുട്ടികള്‍ നീക്കം ചെയ്തു. ചിറ്റൂരില്‍ നിന്നും മേട്ടുവഴിയിലേക്കുള്ള മൂന്നടി വഴിയിലാണ് ഒരാഴ്ചയോളമായി മുട്ടയിട്ട് അടയിരിക്കുന്ന പാമ്പിനെ വഴിയാത്രക്കാര്‍ കണ്ടത്. അഗളി കാട്ടാന സ്ക്വാഡ് വിഭാഗത്തെ വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തിയതോടെ പാമ്പ് കാട്ടില്‍ മറഞ്ഞു. ഉടന്‍ പൊത്തില്‍നിന്ന് മുട്ടകള്‍ നീക്കം ചെയ്ത് പൊത്ത് അടച്ചു. ചക്കകുരുവിനേക്കാള്‍ വലുപ്പമുള്ള ഏഴുമുട്ടകളാണ് ഉണ്ടായിരുന്നത്. മുട്ടകള്‍സുരക്ഷിതസ്ഥാനത്ത് എത്തിച്ച് സാധ്യമാകുമെങ്കില്‍ വിരിയിക്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് ദ്രുതകര്‍മസേന പ്രവര്‍ത്തകര്‍ പറഞ്ഞു.

Related posts