ത​ന്‍റെ സ്വ​പ്ന​മാ​യ വീ​ടി​ന് സ്ഫ​ടി​കം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ക​യാ​ണെന്ന്‌ ആ​രാ​ധ​ക​ന്‍! ഈ ​വീ​ടി​ന്‌റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ന്‍ കു​റി​ച്ച വാ​ക്കു​കള്‍ വൈറലാകുന്നു

മോ​ഹ​ന്‍​ലാ​ല്‍ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ​ക​ളി​ലൊ​ന്നാ​ണ് സ്ഫ​ടി​കം.

കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ല്‍ ഇ​ന്നും മാ​യാ​തെ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന സി​നി​മ​യാ​ണ് സ്ഫ​ടി​ക​വും അ​തി​ലെ മോ​ഹ​ന്‍​ലാ​ലി​ന്‍റെയും തി​ല​ക​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ആ​ടു​തോ​മ​യും ചാ​ക്കോ മാ​ഷും.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​വും ആ​ടു​തോ​മ​യും സ്ഫ​ടി​ക​വും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രി​ക്കി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ ഭ​ദ്ര​ന്‍.

ത​ന്‍റെ സ്വ​പ്ന​മാ​യ വീ​ടി​ന് സ്ഫ​ടി​കം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍. കാ​സ​ര്‍​ഗോ​ഡ് പെ​രി​യ സ്വ​ദേ​ശി​യാ​യ മ​നു എ​ന്ന ആ​രാ​ധ​നാ​ണ് സ്വ​ന്തം വീ​ടി​ന് സ്ഫ​ടി​കം എ​ന്ന പേ​ര് ന​ല്‍​കി​യ​ത്. ഈ ​വീ​ടി​ന്‌റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ന്‍ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ഇ​ത്ത​രം അ​ന​വ​ധി പോ​സ്റ്റു​ക​ളും മെ​സ്സേ​ജു​ക​ളു​മാ​ണ് അ​ണ​യാ​തെ ക​ത്തി നി​ല്‍​ക്കു​ന്ന എ​ന്നി​ലെ അ​ഗ്‌​നി​ക്ക് ഇ​ന്ധ​നം ആ​കു​ന്ന​ത്.

ഇ​വ​ര്‍ ത​രു​ന്ന പ്ര​ചോ​ദ​നം ആ​ണ് കെ​ട്ടു​മു​റു​കി കി​ട​ക്കു​ന്ന കൂ​ച്ചു​വി​ല​ങ്ങ് പൊ​ട്ടി​ച്ച് വെ​ളി​യി​ല്‍ വ​രാ​ന്‍ എ​ന്നെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന​ത്.

ഞാ​ന്‍ വ​രും. ജീ​വി​ക്കു​ന്ന സി​നി​മ​ക​ളു​മാ​യി… എ​ന്നാ​ണ് ഭ​ദ്ര​ന്‍റെ കു​റി​പ്പ് .
1995ല്‍ ​ആ​ണ് സ്ഫ​ടി​കം പു​റ​ത്തെ​ത്തി​യ​ത്.

മോ​ഹ​ന്‍​ലാ​ല്‍ ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷി​ച്ച സി​നി​മ​യാ​ണ് സ്ഫ​ടി​കം. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്നു എ​ന്ന പ്ര​ചാ​ര​ണം ശ്ക​ത​മാ​യി​രു​ന്നു.

സ്ഫ​ടി​ക​ത്തെ അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ര്‍​ത്താ​നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും അ​തി​നൊ​രു ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​കി​ല്ല എ​ന്നും സം​വി​ധാ​യ​ക​ന്‍ പി​ന്നീ​ട് പ​റ​ഞ്ഞു. -പി​ജി

Related posts

Leave a Comment