ധൈര്യമുണ്ടെങ്കില്‍ ഭക്ഷണം കഴിക്കാം, ത്രിശങ്കുവില്‍

reഅത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എന്നും മുന്നില്‍ ചൈനയാണ്. വന്‍മതിലും, ഗ്ലാസ് പാലവുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇക്കുറി ചൈനയെ മറികടന്നു മെക്‌സിക്കോ ഒരു റസ്റ്റോറന്റ് നിര്‍മിച്ചിരിക്കുകയാണ്. കോപ്പര്‍ കാനിയനിലെ ഉയരം കൂടിയ ഭാഗത്ത് അന്തരീക്ഷത്തിലേക്കു തള്ളി നില്‍ക്കുന്ന വിധത്തിലാണു റസ്റ്റോറന്റ് നിര്‍മിച്ചിരിക്കുന്നത്. ടോള്‍ ആര്‍ക്കിടെക്‌റ്റോസാണു റസ്‌റ്റോറന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
re1
ദുബായിലെ ബുര്‍ജ് ഖലീഫയിലെ 122-ാം നിലയിലുള്ള റസ്റ്റോറന്റാണു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളത്. എന്നാല്‍ പ്രകൃതിയോടു ഇഴുകി ചേരുന്ന റസ്റ്റോറന്റുകളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റാണിത്. ഇരുനിലകളായി നിര്‍മിച്ചിരിക്കുന്ന റസ്റ്റോറന്റിലെ താഴത്തെ നിലയില്‍ ഭക്ഷണമുറികളും രണ്ടാം നിലയില്‍ ബാറുമാണു ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം നിലയുടെ തറ ഗ്ലാസു കൊണ്ടു നിര്‍മിച്ചിരിക്കുന്നതിനാല്‍ ഇതിലുടെ കോപ്പര്‍ കാനിയന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കും. ഇവിടെ നിന്നാല്‍ പ്രശസ്തമായ ബസാസിചിക് വെള്ളച്ചാടം കാണാന്‍ സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. വിനോദസഞ്ചാരികള്‍ക്കായി ഇവിടെ നീന്തല്‍ക്കുളവും നിര്‍മിച്ചിട്ടുണ്ട്.

Related posts