കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ സ്ത്രികളുടെ സാമുഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിര്‍മിച്ച വനിതാ വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ആര്‍ക്കും ഉപകാരമില്ലാതെ നാശത്തിന്റെ വക്കിലാണ് കെട്ടിടം. കാടുകയറിയതോടെ രാത്രികാലങ്ങളിലടക്കം കെട്ടിടം മദ്യപന്മാരുടെയും സാമുഹ്യ വിരുദ്ധരുടെ താവളമായി മാറുകയാണ്.
2015 സെപ്റ്റംബര്‍ മാസത്തിലാണ് കല്‍പ്പറ്റ ടൗണിനുസമീപത്തായി സിപിഐ ഓഫീസ് റോഡിനോട് ചേര്‍ന്ന് അഞ്ച് സെന്റ് ഭൂമിയില്‍ നഗരസഭ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ കെട്ടിടം നിര്‍മിച്ചുവെന്നല്ലാതെ ഉപയോഗപ്പെടുത്താനാവശ്യമായ യാതൊരു ശ്രമവും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. താമസിക്കാനും വിശ്രമിക്കാനും ഒരിടമില്ലാതെ തെരുവില്‍ കഴിഞ്ഞുകൂടുന്ന നിരവധി പേരാണുള്ളത്. ആര്‍ക്കും പ്രയോജനകരമാകാതെ 20 ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച കെട്ടിടം അധികൃതരുടെ അലംഭാവത്തിന്റെ സാക്ഷ്യപത്രമായി മാറുകയാണ്.