നഗരസഭാ പരിധിയിലെ കെട്ടിടനികുതി നിരക്കായി; രണ്ടായിരം ചതുരശ്ര അടിക്ക് താഴെ പഴയനിരക്ക്

KKD-NIRAKKUകോഴിക്കോട്: നഗരസഭാ പരിധിയിലെ പുതിയ കെട്ടിട നികുതി നിരക്ക് പ്രഖ്യാപിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ വസ്തുനികുതി ഏകീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതുടര്‍ന്നാണ് നിരക്ക് ഏകീകരണം. പഴയ കോര്‍പറേഷന്‍ പ്രദേശത്ത് നിശ്ചയിച്ച ചതുരശ്ര മീറ്ററിന് 16 രൂപ, കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശങ്ങളില്‍ ഉയര്‍ന്ന നിരക്കാവുമെന്നതിനാല്‍ 14 രൂപയായി നിജപ്പെടുത്തി. രണ്ടായിരം ചതുരശ്രയടി  വരെയുള്ള റസിഡന്‍ഷല്‍ കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്ക് ബാധകമല്ല.

നിലവില്‍ നികുതിയടച്ചുവരുന്ന രണ്ടായിരം ചതുരശ്രയടിവരെയുള്ള റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന നിരക്ക് അടച്ചാല്‍ മതി.     പുതിയ നിരക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ 30 ദിവസം അനുവദിക്കും. അതിനുശേഷം അന്തിമ നിരക്ക് പ്രഖ്യാപിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും മരാമത്ത്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി.അനില്‍കുമാറും കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി.

Related posts