നടന്‍ സാബുവിനെതിരെ ആ പോസ്റ്റിട്ടതാര് ? സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജിതം; പോസ്റ്റിട്ടയാള്‍ പിടിയിലായതായി പരക്കെ അഭ്യൂഹം

Sabuതൃശൂര്‍: കലാഭവന്‍ മണിയുടെ മരണം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകാന്‍ കാരണം നടനും ടിവി അവതാരകനുമായ സാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റാണ്. സാബു നല്‍കിയ മദ്യം കഴിച്ചാണ് മണി മരിച്ചതെന്ന വ്യാജ വാര്‍ത്ത ഒരു ചാനലിന്റെ പേരില്‍ വാട്‌സ് ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഈ പോസ്റ്റിനു പിന്നില്‍ ആരാണെന്ന അന്വേഷണം സൈബര്‍ സെല്‍ ഊര്‍ജിതമാക്കായിട്ടുണ്ട്. മണിയെ അബോധാവസ്ഥയില്‍ പാഡിയില്‍ കണെ്ടത്തുമ്പോള്‍ കൂടെ നടന്‍ ഇടുക്കി ജാഫര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നുവെന്നാണ് തുടക്കം മുതല്‍ പറഞ്ഞിരുന്നതെങ്കിലും അതിലൊന്നും സാബുവിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. സാബുവിന്റെ പേര് വാട്‌സ് ആപ്പിലുടെ പ്രചരിച്ചതോടെയാണ് പോലീസ് സാബുവിനെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. മണിക്കൊപ്പം സാബുവുണ്ടായിരുന്നുവെന്ന്് വ്യക്തമായി അറിയാവുന്ന ആരോ ആണ് ആ വാട്‌സ്ആപ് പോസ്റ്റിന് പിന്നിലെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ആരാണ് ഇത് പോസ്റ്റു ചെയ്തതെന്ന് എത്രയും വേഗം കണെ്ടത്താനുള്ള നീക്കത്തിലാണ് പോലീസിന്റെ സൈബര്‍ വിംഗ്.

വ്യാജ വാര്‍ത്തക്കെതിരെ ചാനലും സാബുവും പരാതി നല്‍കിയിട്ടുണെ്ടങ്കിലും കേസ് അന്വേഷണത്തില്‍ വഴിത്തിരിവും പുതിയ സംഭവവികാസങ്ങളുമുണ്ടായത് ഈ വാട്‌സ് അപ് പോസ്റ്റിനെ തുടര്‍ന്നാണ് എന്നതുകൊണ്ടുതന്നെ ഇത് നിര്‍ണായകമാണ്.

പോസ്റ്റിട്ടയാള്‍ പിടിയിലായതായി പരക്കെ അഭ്യൂഹം

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടനും ടിവി അവതാരകനുമായ സാബുവിന്റെ പേരും ചേര്‍ത്ത് ഒരു ചാനലിന്റെ പേരില്‍ വാട്‌സ് അപ് പോസ്റ്റിട്ടയാള്‍ പിടിയിലായതായി പരക്കെ അഭ്യൂഹം. പാലക്കാട് തൃത്താല വെച്ചാണ് ഇയാള്‍ പിടിയിലായതെന്നാണ് അഭ്യൂഹം പരക്കുന്നത്. എന്നാല്‍ ഇത് വെറും അഭ്യൂഹം മാത്രമാണെന്നും ആരും പിടിയിലായിട്ടില്ലെന്നും തൃത്താല പോലീസ് അറിയിച്ചു.

Related posts