ജോ​ലി  വാഗ്ദാനം ചെയ്തു തട്ടിപ്പ്;  ട്രാവൽ ഏജൻസിക്കെതിരേ യുവതിയുടെ പരാതി; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പോ​ലീ​സ്


കൊ​ച്ചി: ന​ഴ്‌​സിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ദു​ബാ​യി​ലെ​ത്തി​ച്ച​ശേ​ഷം ജോ​ലി ന​ല്‍​കാ​തെ പ​ണം അ​പ​ഹ​രി​ച്ചെ​ന്ന കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പോ​ലീ​സ്.

എ​റ​ണാ​കു​ളം ക​ലൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക്കെ​തി​രേ​യാ​ണു ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ഈ ​ഏ​ജ​ന്‍​സി മു​ഖാ​ന്തി​രം ദു​ബാ​യി​ലെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​ത്താ​വി​ന്റെ പ​രാ​തി ല​ഭി​ച്ച​താ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കും. പ​രാ​തി ഉ​യ​ര്‍​ന്ന സ്ഥാ​പ​നം നി​ല​വി​ല്‍ ലോ​ക്ടൗ​ണ്‍​മൂ​ലം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. നി​യ​മ​പ​ര​മാ​യാ​ണോ ഈ ​സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കും. പ​രാ​തി​ക്കൊ​പ്പം ഒ​രു ഫോ​ണ്‍ ന​മ്പ​ര്‍ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​ന​മ്പ​ര്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.

പ​ണ​മി​ട​പാ​ട് കേ​സാ​യ​തി​നാ​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കൂ​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഡ്യൂ​ട്ടി​ക്കെ​ന്ന പേ​രി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണു ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്ത​തെ​ന്നാ​ണു വി​വ​രം. നി​ര​വ​ധി യു​വ​തി​ക​ള്‍ ജോ​ലി ല​ഭി​ക്കാ​തെ ദു​ബാ​യി​ല്‍ കു​ടു​ങ്ങി​യ​താ​യാ​ണു സൂ​ച​ന.

വേ​ഗ​ത്തി​ല്‍ ജോ​ലി​യും കൂ​ടു​ത​ല്‍ ശ​മ്പ​ള​വും സൗ​ജ​ന്യ താ​മ​സ​വു​മ​ട​ക്കം വാ​ഗ്ദാ​നം ചെ​യ്താ​ണു സ്ഥാ​പ​നം പ​ണം വാ​ങ്ങി​തെ​ന്നാ​ണു വി​വ​രം. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ച വ്യ​ക്ത​ത വ​രു​ക​യു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

 

Related posts

Leave a Comment