കൊല്ലം: മാനവ സമൂഹത്തിന് ശ്രീനാരായണ ഗുരുദേവന് നല്കിയ മുദ്രാവാക്യമാണ് നമുക്ക് ജാതിയില്ല എന്ന വിളംബരം എന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി . ശ്രീനാരായണ ധര്‍മ്മവേദി കൊല്ലത്ത് സംഘടിപ്പിച്ച നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രന്. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീനാരായണ ഗുരുദേവന് നടത്തിയ വിളംബരം അന്നത്തെ സാമൂഹ്യജീവിതത്തില്‍ ചിന്തിക്കാന്‍ കൂടി കഴിയുന്നതായിരുന്നില്ല.
ഭാരതഋഷിശ്രേഷ്ഠന്മാരിലെ ഏറ്റവും ഉന്നതസ്ഥാനീയനാണ് ഗുരുദേവന്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന ഗുരുദേവ വചനം ലോകത്തിന് എക്കാലത്തെയും വഴികാട്ടിയാണെന്നും എംപി പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യവളര്ച്ചയിലെ ഗുരുദേവ വചനങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണെ്ടന്നും എന്‍.കെ പ്രേമചന്ദ്രന് എംപി പറഞ്ഞു.
ധര്‍മ്മവേദി ജില്ലാ പ്രസിഡന്റ് ഡി. രാജ്കുമാര് ഉണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. നൗഷാദ് എംഎല്‍എ മൈക്രോ ഫിനാന്‍സ് വിതരണോദ്ഘാടനം ചെയ്തു. പ്രൊഫ. ജി. മോഹന്‍ദാസ്, ഡി. പ്രഭ, പ്രൊഫ. ജെ. ചിത്രാംഗ്ദന്, കടകംപളളി മനോജ്, ആര്. രാജേഷ്, ജാന്‍സ് നാഥ്, ഡോ. മണിയപ്പന്, ദേവരാജന്‍ മരുത്തടി, ദിവാകരന് മരുത്തടി, കൊന്നയില്‍ ഗോവര്ദ്ധനന്, അംബികാരാജന്, പുഷ്പാംഗ്ദന്, ഭദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.