കുറച്ചു പേരുകള്‍ നല്കി, 16കാരി സമ്പാദിച്ചത് 43 ലക്ഷം രൂപ, ബിയൂ എന്ന പെണ്‍കുട്ടിയുടെ ലേകമറിയുന്ന കഥ അറിയാം

beau2വെറും പതിനാറു വയസു മാത്രം പ്രായം. ഈ ചെറുപ്രായത്തില്‍ 43 ലക്ഷം രൂപയാണ് ഈ മിടുക്കി കുറച്ച് കാലം കൊണ്ട് സമ്പാദിച്ചത്. ചൈനയിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പേര് കണ്ടെത്തി നല്‍കുന്ന വെബ്‌സൈറ്റ് ആരംഭിച്ചതാണ് ഗ്ലൊസ്റ്റര്‍ഷയറിലെ ബിയൂ ജെസഫ് എന്ന വിദ്യാര്‍ഥിയെ ലോക പ്രശസ്തയാക്കിയത്.

ഒരിക്കല്‍ കുടുംബത്തോടൊപ്പം ചൈന സന്ദര്‍ശിച്ച സമയത്താണ് ഇങ്ങനെ ഒരു ആശയം വന്നത്. ബിയൂവിനോട് തങ്ങളുടെ കുട്ടിക്ക് ഒരു ഇംഗ്ലീഷ് പേര് കണ്ടെത്തി നല്‍കാന്‍ ചൈനയിലുള്ള പിതാവിന്റെ ഒരു സുഹൃത്ത് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് നല്ല പേരുകള്‍ നല്‍കാന്‍ അറിയില്ലെന്നായിരുന്നു ബിയൂ പറഞ്ഞത്.

പിന്നീടാണ് എന്തുകൊണ്ട് അതിനായി ഒരു വെബ്‌സൈറ്റ് തുടങ്ങിക്കൂട എന്ന ചിന്ത ബിയൂവിന്റെ മനസ്സിലേക്കെത്തിയത്. ആ ആശയം വിജയകരമാവുകയും ചെയ്തു. ചൈനക്കാര്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പേരിടാനാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം. ഭാവിയില്‍ യുകെയില്‍ ഉപരിപഠനത്തിനോ മറ്റോ പോകുകയാണെങ്കില്‍ ഇംഗ്ലീഷ് പേരാണ് കൂടുതല്‍ അനുയോജ്യമെന്നാണ് ചൈനക്കാരുടെ വാദം. ബ്രിട്ടീഷ് സംസ്കാരം ഇഷ്ടപ്പെടുന്നവരാണ് ചൈനക്കാരെന്നും എന്നാല്‍ രാജ്യത്തെ നിയമം അതിന് നിയന്ത്രണങ്ങള്‍ വരുത്തുന്നുവെന്നും ബിയൂ പറയുന്നു. അമേലിയ, ഒലിവര്‍ എന്നീ പേരുകളാണ് 2015 ല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും കൂടതല്‍ ശ്രദ്ധേയമായതെന്ന് ബിയൂ പറഞ്ഞു.

Related posts