നര്‍സിംഗിനു പകരം പ്രവീണ്‍ റാണ

sp-nargeesന്യൂഡല്‍ഹി: ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവിനു പകരം 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ പ്രവീണ്‍ റാണ ഇന്ത്യയെ പ്രതിനിധീകരിക്കും. ലാസ് വേഗാസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നര്‍സിംഗിന് വെങ്കലം നേടിയതോടെയാണ് ഇന്ത്യക്ക് ഒളിമ്പിക് ബെര്‍ത്ത് ലഭിച്ചത്. എന്നാല്‍, നര്‍സിംഗിനു പകരം രണ്ടുവട്ടം ഒളിമ്പിക് മെഡല്‍ നേടിയ സസുശീല്‍ കുമാറിനെ റെസലിംഗ് ഫെഡറേഷനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും പരിഗണിച്ചില്ല.

അമേരിക്കയില്‍ 2015ല്‍ ഇറ്റലിയിലും 2014ല്‍ അമേരിക്കയിലും നടന്ന അന്താരാഷ്്ട്ര ടൂര്‍ണമെന്റുകളില്‍ സ്വര്‍ണം നേടിയതാണ് റാണയ്ക്കു നേട്ടമായത്. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട ഗുസ്തിതാരം നര്‍സിംഗ് യാദവിനെ പിന്തുണച്ചു കൊണ്ട് മറ്റൊരു ഗുസ്തിതാരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ യോഗേശ്വര്‍ ദത്ത് രംഗത്തെത്തി. നര്‍സിംഗ് ഒരിക്കലും അറിഞ്ഞുകൊണ്ട് ഉത്തേജകം ഉപയോഗിക്കില്ലെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ദത്ത് ട്വിറ്ററില്‍ കുറിച്ചു.

Related posts