കായംകുളം: വിവാഹ മംഗളാശംസകള്‍ നേര്‍ന്നുള്ള ആശംസാ കാര്‍ഡിന് പകരം വിവാഹ ചടങ്ങില്‍ വിതരണം ചെയ്തത് വോട്ടിന്റെ സന്ദേശം പകര്‍ന്നുള്ള കാര്‍ഡ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ ഐക്യ ജംഗ്ഷന്‍ എസ്. എസ്. മന്‍സിലില്‍ ഷറഫുദീന്റെ മകള്‍ ഷറീനയുടെ വിവാഹ ചടങ്ങിലാണ് ആശംസാ കാര്‍ഡിന് പകരം വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് സുഹൃത്തുക്കള്‍ നവ ദമ്പതികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ വോട്ട് സന്ദേശ കാര്‍ഡ് നല്‍കി കൗതുകം പകര്‍ന്നത്.നമ്മുടെ രാജ്യത്തിനു വേണ്ടി നമ്മുടെ നാടിനുവേണ്ടി ഞങ്ങള്‍ വോട്ട് ചെയ്യും നിങ്ങളും വോട്ട് ചെയ്യണം. വോട്ട് ഓരോ പൗരന്റെയും അവകാശമാണ് അത് യഥാ യോഗ്യം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്ന സന്ദേശമാണ് കാര്‍ഡിലുള്ളത്.
നവദമ്പതികള്‍ക്ക് ആശംസകള്‍ക്കുപകരം വോട്ട് സന്ദേശം
