നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന് വി.എസ്

L-VSതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ട്വീറ്റ്. പ്രതിപക്ഷ നേതാവിന്റെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ വിലക്കണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമര്‍പ്പിച്ച ഉപഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ കളിയാക്കി വി.എസ് നവമാധ്യമത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്നാണ് വി.എസിന്റെ പരിഹാസം.

നേരത്തെ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ അവധിക്കാല ബെഞ്ചാണ് വി.എസിനെതിരായ മുഖ്യമന്ത്രിയുടെ ഉപഹര്‍ജി തള്ളിയത്. പ്രസ്താവനകളില്‍നിന്ന് വി.എസിനെ വിലക്കുന്നപക്ഷം അത് അദ്ദേഹത്തിന്റെ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാകുമെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

Related posts