നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ തകര്‍ത്തു

knr-waitingshedതളിപ്പറമ്പ്: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ബസ് വെയറ്റിംഗ് ഷെല്‍ട്ടര്‍ തകര്‍ത്തു. ബസ് കാത്തിരുന്നവര്‍ ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ഇന്നു രാവിലെ തളിപ്പറമ്പ്-വായിക്കമ്പ സംസ്ഥാന പാതയില്‍ കാഞ്ഞിരങ്ങാട് ചെനയന്നൂരിലായിരുന്നു അപകടം. എളമ്പേരത്തേക്ക് പോവുകയായിരുന്ന കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറിന്‍െറ മുന്‍ഭാഗത്തെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ്  ഷെല്‍ട്ടറിലേക്ക് ഇടിച്ചുകയറിയത്.  ഈ സമയം രണ്ടുപേര്‍ വെയറ്റിംഗ് ഷെല്‍ട്ടറിനകത്ത് ഉണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെടുകയായിരന്നു.  രണ്ടാഴ്ച മുമ്പ് അപകടമുണ്ടായതിനെ തുടര്‍ന്നു ഷെല്‍ട്ടര്‍ തകര്‍ന്നിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ നിര്‍മിച്ച ഷെല്‍ട്ടറാണ് അപകടത്തില്‍ തകര്‍ന്നത്.

Related posts