നിയമസഭാ തെരഞ്ഞെടുപ്പ്: ആറു ദേശീയ പാര്‍ട്ടികളും നാലു സംസ്ഥാന പാര്‍ട്ടികളും ഉള്‍പ്പെടെ 17 പാര്‍ട്ടികള്‍ക്ക് ചിഹ്നത്തിന് അര്‍ഹത

election-symbolsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു ദേശീയ പാര്‍ട്ടികള്‍ക്കും നാലു സംസ്ഥാന പാര്‍ട്ടികള്‍ക്കും പുറമേ രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത 13 പാര്‍ട്ടികള്‍ക്കു കൂടി പ്രത്യേക ചിഹ്നം ലഭിക്കും.

ദേശീയപാര്‍ട്ടികള്‍: ബഹുജന്‍ സമാജ് പാര്‍ട്ടി-ആന, ബിജെപി-താമര, സിപിഐ-ധാന്യക്കതിരും അരിവാളും, സിപിഎം-ചുറ്റിക അരിവാള്‍ നക്ഷത്രം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ, എന്‍സിപി – ക്ലോക്ക്. സംസ്ഥാന പാര്‍ട്ടികള്‍: ജനതാദള്‍ -സെക്കുലര്‍ – ശിരസില്‍ നെല്‍ക്കറ്റയേന്തിയ കര്‍ഷക സ്ത്രീ, കേരള കോണ്‍ഗ്രസ് -എം- രണ്ടില, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് – ഏണി, ആര്‍എസ്പി – മണ്‍വെട്ടിയും മണ്‍കോരിയും.

രജിസ്‌ട്രേഷനുള്ള അംഗീകാരമില്ലാത്ത കക്ഷികള്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ – ഗ്യാസ് സിലിണ്ടര്‍ (102 മണ്ഡലങ്ങളില്‍), നാഷണല്‍ റോഡ്മാപ് പാര്‍ട്ടി ഓഫ് ഇന്ത്യ – ഗ്യാസ് സ്റ്റൗ, സെക്കുലര്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ – ഓട്ടോറിക്ഷ, ഫോര്‍വേര്‍ഡ് ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി – ഡയമണ്ട് (116 മണ്ഡലങ്ങളില്‍), എസ്‌യുസിഐ (കമ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്, ഭാരതീയ മിത്ര പാര്‍ട്ടി – ആഹാരമടങ്ങിയ പ്ലേറ്റ്, ഭാരതീയ ഉത്തംസേന – കോളിഫ്‌ളവര്‍, എസ്ഡിപിഐ – ടെലിവിഷന്‍, ഭാരത് ലോക് സേവക് പാര്‍ട്ടി – ഇലക്ട്രിക്‌പോള്‍, എഐഎഡിഎംകെ-തൊപ്പി (ഏഴ് മണ്ഡലങ്ങളില്‍), സിപിഐ (എംഎല്‍ റെഡ് സ്റ്റാര്‍) – മെഴുകുതിരി (18 മണ്ഡലങ്ങളില്‍), കേരള കോണ്‍ഗ്രസ് – തേങ്ങ (ഏഴു മണ്ഡലങ്ങളില്‍), കേരള കോണ്‍ഗ്രസ് (സെക്കുലര്‍) – തയ്യല്‍ മെഷീന്‍ (9 മണ്ഡലങ്ങളില്‍). ഇവയ്ക്കു പുറമേ 96 സ്വതന്ത്ര ചിഹ്നങ്ങളും നോട്ടയ്ക്കു പ്രത്യേക ചിഹ്നവുമുണ്ട്.

Related posts