ദമ്പതികളുടെ തിരോധാനത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല ; തിരുനക്കര മൈതാനത്ത് നാളെ പ്രതിഷേധ കൂട്ടായ്മ

കോ​ട്ട​യം: ഒ​രു വ​ർ​ഷ​മാ​യി​ട്ടും അ​റു​പ​റ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ന് തു​ന്പു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ ദ​ന്പ​തി​ക​ളു​ടെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ഒ​ത്തു ചേ​രും. ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ദ​ന്പ​തി​ക​ളാ​യ അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​ലെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലാ​ണു കാ​ണാ​താ​യ​ത്. പോ​ലീ​സി​നും ക്രൈം​ബ്രാ​ഞ്ചി​നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തു​ന്പൊ​ന്നും കി​ട്ടാ​താ​യ​പ്പോ​ഴാ​ണു കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ൽ ഹ​ബീ​ബ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് പൂ​ർ​ണ​തൃ​പ്തി​യു​ള്ള​പ്പോ​ഴാ​ണു ഹാ​ഷി​മി​ന്‍റെ പി​താ​വ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​വ​രെ​യും ക​ണ്ടെ​ന്ന അ​ഭ്യു​ഹ​ത്തെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​സം​ഘം വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. അ​ജ്മീ​രി​ലെ ദ​ർ​ഗ​യ്ക്കു​സ​മീ​പ​മു​ള്ള മ​ല​യാ​ളി ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ ക​ണ്ട​താ​യി പ്ര​ചാ​ര​ണം ഉ​യ​ർ​ന്ന​തി​നാ​ൽ അ​വി​ടെ​യെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും തു​ന്പൊ​ന്നും ല​ഭി​ച്ചി​ല്ല. കാ​സ​ർ​ഗോ​ഡും ഇ​ത്ത​ര​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി.

കാ​ണാ​താ​യ​ദി​വ​സം രാ​ത്രി ഒ​ന്പ​തി​നു കാ​റി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ കോ​ട്ട​യം ടൗ​ണി​ലേ​ക്കു​പോ​യ ഇ​രു​വ​രെ​യും പി​ന്നീ​ട് ക​ണ്ടി​ല്ലെ​ന്നാ​ണു കേ​സ്. വീ​ടി​നു​സ​മീ​പം പ​ല​ച​ര​ക്കു​ക​ട ന​ട​ത്തി​യി​രു​ന്ന ഹാ​ഷിം ആ​ഴ്ച​ക​ൾ​ക്കു മു​ന്പു വാ​ങ്ങി​യ മാ​രു​തി വാ​ഗ​ണ്‍ ആ​ർ ഗ്രെ ​ക​ള​ർ കാ​റി​ലാ​ണു വീ​ട്ടി​ൽ​നി​ന്നു കോ​ട്ട​യ​ത്തി​നു പു​റ​പ്പെ​ട്ട​ത്.

കെഎൽ 5 എ​ജെ 7183 എ​ന്ന താ​ത്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രാ​ണു കാ​റി​ന്. ഫാ​ത്തി​മ (13), ബി​ലാ​ൽ (ഒ​ന്പ​ത്) എ​ന്നീ ര​ണ്ടു മ​ക്ക​ളെ​യും ഹാ​ഷി​മി​ന്‍റെ പി​താ​വ് അ​ബ്ദു​ൾ ഖാ​ദ​റി​നെ ഏ​ല്പി​ച്ച​ശേ​ഷ​മാ​ണ് ഇ​രു​വ​രും പു​റ​പ്പെ​ട്ട​ത്. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, എ​ടി​എം കാ​ർ​ഡു​ക​ൾ ഇ​വ​യൊ​ന്നും കൊ​ണ്ടു​പോ​യി​ട്ടി​ല്ല.

Related posts