നിര്‍ധന കുടുംബത്തിന് കാരശേരി ബാങ്കിന്റെ സഹായഹസ്തം

KKD-SAHAYAMമുക്കം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടനവധി അവാര്‍ഡുകള്‍ നേടിയ  കാരശേരി ബാങ്ക് നിര്‍ധന കുടുംബത്തിന് ജിവിധോപാതിയായി തയ്യല്‍ മിഷന്‍ നല്‍കി. പോളിയോ ബാധിച്ച് ഇരുകാലുകളും ചലനമറ്റ മണാശേരി തെക്കേ പൊയില്‍ കയ്യേരിക്കല്‍ ടി.പി. റീജക്കാണ് തയ്യല്‍ മിഷന്‍ നല്‍കിയത് ‘  രോഗിയായ അമ്മയുടെ പരിചരണവും കുടുംബത്തിന്റെ നിത്യവ്യത്തിയും അച്ഛന്റെ മരണത്തോടെ  ചലനശേഷി നഷ്ടപ്പെട്ട റീജയുടെ ചുമലിലായി;  ജീവിത മാര്‍ഗത്തിനായി ഒരു തുന്നല്‍ മിഷനു വേണ്ടിയുള്ള ഇവരുടെ സഹായാഭ്യര്‍ഥന കാരശേരി ബാങ്ക് നിറവേറ്റിക്കൊടുക്കുകയായിരുന്നു.

കാരശേരി ബാങ്ക് നല്‍കുന്ന തൊഴിലുപകരണം മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ വി.ഗിരിജ, എ.പി.ഹമീദ് എന്നിവര്‍ വീട്ടില്‍ ചെന്ന് റീജക്ക് കൈമാറി. നാട്ടുകാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സയരക്ടര്‍മാരായ കണ്ടന്‍ പട്ടര്‍ചോല, ഗസീബ് ചാലു ളി . വിശ്വനാഥന്‍ മൂലത്ത്, ജനറല്‍ മാനേജര്‍ എം. ധനീഷ്, മാനേജര്‍ രാജലക്ഷ്മി, രാജന്‍ എടോണി, സദാനന്ദന്‍ കുമ്മാളി, രമേശ് കെ.ആര്‍, ഫഹീം.എ, സുഹാന. ഷഹറ, മായ കുമ്മാളി, ഷഫീഖ്.കെ.പി. പി.കെ.അംജത് റഹിമാന്‍ ‘ ബാലന്‍ അഞ്ഞങ്ങാട്, വി.പി. പുഷ്പവല്ലി , ശിവദാസന്‍ മുത്തേരി , പി.ടി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts