വി​ശ്വ​ഭാ​ര​തി​യി​ൽ​നി​ന്ന് ടാ​ഗോ​റി​ന്‍റെ പേ​രുവെ​ട്ടി;വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗാ​ൾ ഗ​വ​ർ​ണ​ർ

കോ​ല്‍​ക്ക​ത്ത: യു​നെ​സ്‌​കോ ആ​ഗോ​ള പൈ​തൃ​ക​കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ച വി​ശ്വ​ഭാ​ര​തി​യി​ല്‍ സ്ഥാ​പി​ച്ച ഫ​ല​ക​ങ്ങ​ളി​ല്‍​നി​ന്ന് ര​ബീ​ന്ദ്ര​നാ​ഥ് ടാ​ഗോ​റി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്.

സം​ഭ​വ​ത്തി​ൽ സ​ര്‍​വ​ക​ലാ​ശാ​ല റെ​ക്ട​ര്‍ കൂ​ടി​യാ​യ സി.​വി. ആ​ന​ന്ദ ബോ​സ് ഇ​ട​പെ​ട്ട് വൈ​സ് ചാ​ന്‍​സ​ല​റോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു സ​മീ​പം പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി.

വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ടാ​ഗോ​റി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യ​തി​ല്‍ ഗ​വ​ര്‍​ണ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ, ഫ​ല​ക​ത്തി​ല്‍ കൊ​ത്തി​യെ​ഴു​തേ​ണ്ട വാ​ച​കം ദേ​ശീ​യ പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​സി പ്രൊ​ഫ​സ​ര്‍ ബി​ദ്യു​ത് ച​ക്ര​ബ​ര്‍​ത്തി വ്യ​ക്ത​മാ​ക്കി​യ​താ​യി രാ​ജ്ഭ​വ​ന്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു.

അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ശാ​ന്തി​നി​കേ​ത​നി​ല്‍ ടാ​ഗോ​ര്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കു​ക​യും ക​വി​ത​ക​ള്‍ ചൊ​ല്ലു​ക​യും ചെ​യ്തു.

ഫ​ല​ക​ങ്ങ​ള്‍ ശ​രി​യാ​ക്കു​ന്ന​തു വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നു നേ​തൃ​ത്വം ന​ല്‍​കി​യ പ​ശ്ചി​മ ഗ​വ​ണ്‍​മെ​ന്‍റ് ഫി​ഷ​റീ​സ് മ​ന്ത്രി​യും ടി​എം​സി നേ​താ​വു​മാ​യ ച​ന്ദ്ര​നാ​ഥ് സി​ന്‍​ഹ പ​റ​ഞ്ഞു.

Related posts

Leave a Comment