നെറ്റ് കഫേ ഉടമയുടെ കാല്‍ തല്ലിയൊടിച്ച സംഭവം പ്രതിഷേധം വ്യാപകമാകുന്നു

tcr-kalodichuതൃപ്രയാര്‍: നാട്ടികയിലെ ആപ്പിള്‍ ഇന്റര്‍നെറ്റ് കഫേ ഉടമ കെ.കെ. ഉമ്മറിനെ മുളക്‌പൊടി മുഖത്ത് വിതറി ആക്രമിച്ച സംഭവത്തില്‍ തൃപ്രയാര്‍-നാട്ടിക മര്‍ച്ചന്റ്‌സ്  യൂത്ത് വിംഗ് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരഭവനില്‍ ചേര്‍ന്ന പ്രതിഷേധയോഗം ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. സമീര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രിസഡന്റ് സി.വി. കിരണ്‍ അധ്യക്ഷനായിരുന്നു. സി.പി. റോബിന്‍, കെ.ആര്‍. ഷൈറന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുസ്്‌ലിംലീഗ് നാട്ടിക പഞ്ചായത്ത് ട്രഷററുമകൂടിയായ ഉമ്മറിനെ ആക്രമിച്ചതില്‍ മുസ്‌ലിംലീഗ് പ്രതിഷേധിച്ചു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് മുസ്്‌ലിംലീഗ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികളെ ഉടന്‍  പിടികൂടണമെന്ന്  ഡിസിസി ജനറല്‍ സെക്രട്ടറി അനില്‍ പുളിക്കല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇന്റര്‍നെറ്റ് കഫേ അടച്ചശേഷം ബൈക്കില്‍ ഉമ്മര്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മറ്റൊരു ബൈക്കിലെത്തിയ രണ്ടംഘസംഘം ആക്രമിച്ചത്.

പ്രധാന റോഡില്‍നിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് കടക്കുമ്പോള്‍ അകലെനിന്ന് മറ്റൊരു ബൈക്ക് കുറുകെവച്ച് മുഖംമറച്ച് ഒരാള്‍ ബൈക്കില്‍ ഇരുന്നിരുന്നത് കണ്ട് ഉമ്മര്‍ ബൈക്ക് നിര്‍ത്തി. ഈ സമയം മതിലടുത്ത് നിന്ന് മറ്റൊരാള്‍ ഓടിവന്ന് മുളക് പൊടിയെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അടിയേറ്റ് ഉമ്മറിന്റെ വലതുകാല്‍ ഒടിഞ്ഞു. കൈക്കും പരിക്കേറ്റു. ബുള്ളറ്റുമായി ഉമ്മര്‍ താഴെ വീണു. അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കൂര്‍ക്കഞ്ചേരിയിലെ എലൈറ്റ് ആശുപത്രിയില്‍ ഉമ്മറിന്റെ കാലിന് ശസ്ത്രക്രിയ നടത്തി.

പോലീസ് അന്വേഷണം തുടങ്ങി
വലപ്പാട്: ആപ്പിള്‍ ഇന്റര്‍ നെറ്റ് കഫേ ഉടമ കെ.കെ. ഉമ്മറിനെ ആക്രമിച്ച സംഭവത്തില്‍ വലപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കെ.കെ. ഉമ്മറില്‍നിന്ന് പോലീസ് മൊഴിയെടുത്തു. അക്രമം ആസൂത്രിതമാണെന്നാണ് പോലീസിന് ലഭിച്ച സൂചന. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

Related posts