നെ​ല്ലി​യാമ്പതി ചു​രം പാ​ത​യി​ൽ യാത്രക്കാർക്ക് കൗ​തു​ക​മാ​യി സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ൾ…

നെ​ല്ലി​യാ​ന്പ​തി: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക​മാ​യി സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ൾ നെ​ല്ലി​യാ​ന്പ​തി വ​നം മേ​ഖ​ല​യി​ൽ.

കേ​ശ​വ​ൻ പാ​റ, കാ​ര​പ്പാ​റ, തൂ​ത്തം പാ​റ, സീ​താ​ർ​കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ൾ​വ​ന​ങ്ങ​ളി​ലും ചു​രം​പാ​ത​യോ​ടു ചേ​ർ​ന്നും ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളി​ൽ കു​ര​ങ്ങു​ക​ളെ കാ​ണു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​ത​യോ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ചാ​രി​ക​ൾ​ക്കു കൗ​തു​ക കാ​ഴ്ച​യു​മാ​യി സ​ഞ്ചാ​രി​ക​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കു വേ​ണ്ടി റോ​ഡി​നു വ​ശ​ങ്ങ​ളി​ലാ​യു​ള്ള മ​ര​ച്ചി​ല്ല​ക​ളി​ലും വ​ള്ളി​പ​ട​ർ​പ്പി​ലും ഉൗ​ഞ്ഞാ​ലാ​ടി​യെ​ത്തി.

പ​റ​ന്പി​ക്കു​ളം ക​ടു​വാ സ​ങ്കേ​ത​ത്തോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന നെ​ല്ലി​യാ​ന്പ​തി​യി​ൽ സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ളു​ടെ വം​ശ​നാ​ശ ഭീ​ഷ​ണി​യു​ണ്ട്.

മ​ല​യ​ണ്ണാ​ൻമാർ ധാ​രാ​ള​മാ​യി കാ​ണാ​റു​ണ്ടെ​ന്നും നാ​ട്ടി​ലേ​യ്ക്കി​റ​ങ്ങി പോ​ത്തു​ണ്ടി, നെന്മാ​റ, ക​രി​ന്പാ​റ,ക​യ​റാ​ടി, അ​യി​ലൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പ​തി​വാ​യി ഇ​റ​ങ്ങി വ​രാ​റു​ണ്ട്.

Related posts

Leave a Comment