​മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കുഞ്ഞ്‌! അ​മ്മ​ത്തൊ​ട്ടി​ൽ പു​തി​യ അ​തി​ഥി​ അ​രു​ണ​

തി​രു​വ​ന​ന്ത​പു​രം: അ​മ്മ​ത്തൊ​ട്ടി​ലി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 4.20 ന് ​മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.‌

പുതി​യ അ​തി​ഥി​ക്ക് ഇ​ന്ത്യ​ൻ സ്വ​ത​ന്ത്യ​സ​മ​ര പ്ര​വ​ർ​ത്ത​ക​യും അ​റി​യ​പ്പെ​ട്ടി​രു​ന്ന എ​ഴു​ത്തു​കാ​രി​യും വാ​ഗ്മി​യും അ​ധ്യാ​പി​ക​യു​മാ​യി​ര​ന്ന ഭാ​ര​ത​ര​ത്നം അ​രു​ണ ആ​സി​ഫ് അ​ലി​യു​ടെ ഓ​ർ​മ്മ​ക​ൾ സ്മ​രി​ച്ച് പെ​ൺ​ക​രു​ത്തി​ന് അ​രു​ണ എ​ന്ന് പേ​രി​ട്ട​താ​യി സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജു​ഖാ​ൻ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കു​രു​ന്നി​നെ തൈ​ക്കാ​ട് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

സം​സ്ഥാ​ന​ത്ത് അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ച​തി​നും ശേ​ഷം ല​ഭി​ക്കു​ന്ന 280-ാ മ​ത്തെ കു​ട്ടി​യും തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ക്കു​ന്ന 144-ാമ​ത്തെ കു​രു​ന്നു​മാ​ണ് പു​തി​യ അ​തി​ഥി.

കു​ഞ്ഞി​ന്‍റെ ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട​തി​നാ​ൽ അ​വ​കാ​ശി​ക​ളാ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ഷി​ജൂ​ഖാ​ൻ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment