പക്ഷിനിരീക്ഷകയായി ശ്രുതി

sr-2പതിനൊന്ന് ചിത്രങ്ങളുടെ ഒരു സമാഹാരമായി ഒരുക്കുന്ന ക്രോസ്‌റോഡില്‍ നവാഗതയായ നയന സൂര്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പക്ഷികളുടെ മാനം. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങളാണ് ക്രോസ്‌റോഡില്‍ ഉള്‍പ്പെടുന്നവയെല്ലാം. പക്ഷികളുടെ മാനത്തില്‍ ശ്രുതി മേനോനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പക്ഷിനിരീക്ഷ കയുടെ വേഷമാ ണ് ചിത്രത്തില്‍ ശ്രുതിക്ക്. പക്ഷികളെ കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി അപൂര്‍വമായി കാണപ്പെടുന്ന പക്ഷിവര്‍ഗത്തെ തിരക്കി അവള്‍ കാടുകളിലെത്തുന്നു.

തന്റെ പ്രഫഷന്‍ മൂലം ശ്രുതിയുടെ കഥാപാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേര് ഇതുവരെയും അറിയില്ലെന്ന് പുതിയ കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ശ്രുതി പറയുന്നു.

.

Related posts