പട്ടാളമോഹം പൊലിഞ്ഞു; നടി മേഘ്‌ന രാജ്

meghana-rajപട്ടാളത്തില്‍ ചേരണം എന്നായിരുന്നു എന്റെ ആഗ്രഹം എന്നാല്‍ അമ്മ പിന്തിരിപ്പിച്ചതിനാല്‍ ആ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നടി മേഘ്‌ന രാജ്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ താങ്കള്‍ ആരായിരിക്കും എന്ന ചോദ്യം പല അഭിനേതാക്കളും നേരിട്ടിട്ടുണ്ട്. മേഘ്‌ന രാജിനോടു ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

സിനിമ ഒരു സ്വപ്ന ലോകമാണ്. അവിടെ അഭിനയത്തിനും അതോടൊപ്പം സൗന്ദര്യത്തിനും പ്രാധാന്യമുണ്ട്. ഒരു കഥാപാത്രം ആവശ്യപ്പെടുന്ന സൗന്ദര്യം തീര്‍ച്ചയായും ഉണ്ടാകണം. മലയാള സിനിമ മികച്ച അവസരങ്ങള്‍ എനിക്കു നല്‍കിയിട്ടുണ്ട്. കന്നട ഇന്‍ഡസ്ട്രിയെ അപേക്ഷിച്ച് മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ മലയാളത്തിലുണ്ടാവുന്നുണ്ട്. കന്നടയില്‍ അങ്ങനെ ചിന്തിക്കുകയേ വേണ്ട. എന്നാല്‍ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എനിക്ക് തടി കൂടുതലാണെന്നും കുറയ്ക്കണമെന്നും പലരും പറഞ്ഞു. തമിഴിലും കന്നടയിലുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ കേട്ടത്. അഭിനയം നന്നായാലും തടി കുറച്ചില്ലെങ്കില്‍ കാര്യമില്ലെന്നു പലരും പറഞ്ഞു. അത് കേള്‍ക്കുമ്പോള്‍ പേടിയാകും. പിന്നീട് ജിമ്മില്‍ പോയി തടി കുറച്ചെടുക്കുകയായിരുന്നു.

മലയാളത്തില്‍ അത്തരം വിമര്‍ശനങ്ങളൊന്നും കേട്ടിട്ടില്ല. തടിയെക്കാളും സൗന്ദര്യത്തെക്കാളും ഇവിടെ പ്രാധാന്യം അഭിനയത്തിനു തന്നെയാണ്. ഓരോ സംവിധായകന്റെയും കാഴ്ചയാണ് ഓരോ സിനിമയും. അവിടെ അവരുടെ കാഴ്ചപ്പാടിനാണ് പ്രാധാന്യം. ബ്യൂട്ടിഫുള്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് മുഖത്ത് അലര്‍ജി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ക്രീനില്‍ അത് എങ്ങിനെ വരുമെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ മുഖത്തെ അലര്‍ജി കുഴപ്പമില്ലെന്നും അത് കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍തന്നെ സ്ക്രീനില്‍ വരുമെന്നും മുഖത്ത് അലര്‍ജി വന്നതു നന്നായെന്നും ആയിരുന്നു സംവിധായകന്‍ വി കെ പ്രകാശ് പറഞ്ഞത്.

Related posts