കണ്ണൂര്‍ സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക്, അണികള്‍ കോണ്‍ഗ്രസിലേക്ക്

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രശസ്ത സിനിമാ കോസ്റ്റ്യും ഡിസൈനര്‍ റാഫി കണ്ണാടിപ്പറമ്പ് , നസീര്‍ നാറാത്ത്, കണ്ണൂര്‍ സിറ്റിയിലെ ഇന്റര്‍നാഷണല്‍ വെബ് ഡിസൈനര്‍ നിയാസ് അഹമ്മദ്, കൈരളി ടി.വി പട്ടുറുമാലിലൂടെ ശ്രദ്ധേയനായ ഗായകന്‍ തായത്തെരുവിലെ ഷമല്‍ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അണികള്‍ പാര്‍ട്ടി വിട്ടത്.

കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ കെ.സുധാകരന്‍ നയിക്കുന്ന നിരാഹാര സമരപന്തലില്‍ എത്തിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കെ.സുധാകരനും ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയും ചേര്‍ന്ന് ഇവരെ കോണ്‍ഗ്രസ്സിലേക്ക് സ്വീകരിച്ചു.

Related posts