പണിപാളി! ചികിത്സയുടെ രീതിമാറി; ഫിസിയോ തെറാപ്പിസ്റ്റിന്റെ കൈ ആവശ്യമില്ലാത്തിടത്തേക്ക് നീണ്ടു; അമേരിക്കന്‍ പൗരത്വമുള്ള യുവതിയുടെ പരാതിയില്‍ യുവാവിനെ പോലീസ് പൊക്കി

Physioകൊച്ചി: ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഫിസിയോതെറാപ്പിസ്റ്റ് പിടിയില്‍.  ഇന്നലെയാണ് സംഭവം. പനമ്പിള്ളി നഗറിലെ ഒരു ഫിസിയോതെറാപ്പി സെന്റര്‍ നടത്തുന്ന തൃശൂര്‍ കുരിയച്ചിറ സ്വദേശിയായ ആഷ്‌ലി ടോമി (30)യാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കുടുങ്ങിയത്.  അമേരിക്കന്‍ പൗരത്വമുള്ള യുവതി ഏറെക്കാലമായി എറണാകുളത്തായിരുന്നു താമസം. ഇന്നലെ നടുവേദനയെത്തുടര്‍ന്ന്  ആഷ്‌ലിയുടെ സെന്ററില്‍ ഫിസിയോ തെറാപ്പിക്കെത്തുകയായിരുന്നു. യുവതിയെ ആഷ്‌ലി പ്രത്യേക താത്പര്യമെടുത്ത് ഫിസിയോതെറാപ്പി നടത്തുകയായിരുന്നു.

ആദ്യം നല്ല രീതിയില്‍ ആയിരുന്നു തെറാപ്പി. പിന്നെ ഫിസിയോതെറാപ്പിയുടെ രീതിമാറുകയായിരുന്നു. തെറാപ്പിസ്റ്റിന്റെ കൈ  ആവശ്യമില്ലാത്തിടത്തേക്ക് നീണ്ടു. തെറാപ്പിയില്‍ പന്തികേടുതോന്നിയ യുവതി ചികിത്സ അവസാനിപ്പിച്ച് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സൗത്ത്  പോലീസ് സ്റ്റേഷനില്‍ എത്തി പരാതിനല്‍കി. പോലീസ് തെറാപ്പിസ്റ്റിനെ കയ്യോടെ  പൊക്കി. കോടതിയില്‍  ഹാജരാക്കിയ തെറാപ്പിസ്റ്റിനെ റിമാന്‍ഡ് ചെയ്തു.

Related posts