ബംഗളൂരു: അഞ്ചുദിന മണ്‍സൂര്‍ ബൊണാന്‍സ സെയിലുമായി സ്പൈസ് ജെറ്റ്. ആഭ്യന്തരയാത്രകള്‍ക്ക് 444 രൂപയ്ക്കു (നികുതി ഉള്‍പ്പെടാതെ) തുടങ്ങുന്ന ഓഫറുകളാണ് സ്പൈസ്ജെറ്റിന്റെ മണ്‍സൂണ്‍ ഓഫറിലുള്ളത്. ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയിലാണ് യാത്രചെയ്യാന്‍ കഴിയുക. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.
ജമ്മു-ശ്രീനഗര്‍, അഹമ്മദാബാദ്-മുംബൈ, മുംബൈ-ഗോവ, ഡെല്‍ഹി-ഡെറാഡൂണ്‍, ഡെല്‍ഹി-അമൃത്സര്‍ എന്നീ റൂട്ടുകളിലാണ് 444 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, എത്ര സീറ്റുകള്‍ ഓഫറിനായി നീക്കിവച്ചിട്ടുണെ്ടന്ന് സ്പൈസ്ജെറ്റ് വെളിപ്പെടുത്തിയിട്ടില്ല.ഓഫര്‍ നല്‍കിയിരിക്കുന്ന റൂട്ടുകളിലെ സാധാരണ നിരക്ക് ആയിരം രൂപയ്ക്കു മുകളിലാണ് ആരംഭിക്കുന്നത്. ഈ ഓഫറിനു കീഴിലുള്ള ടിക്കറ്റ് റീഫണ്ട് ചെയ്യില്ല. എന്നാല്‍, നികുതി അടച്ചത് തിരികെ ലഭിക്കും.
