പുനലൂര്‍: പനംമ്പറ്റ പേപ്പര്‍മില്‍ പാതയില്‍ കാര്യറ ജംഗ്ഷന് സമീപത്തെ കുഴി അപകടം സൃഷ്ടിക്കുന്നു. കഴിഞ്ഞ ആഴ്ച പെയ്ത ശക്തമായ മഴയിലാണ് പാതയില്‍ കുഴി ഉണ്ടായത്.മൂന്ന് മീറ്റര്‍ ആഴത്തിലാണ് കുഴി. റോഡിന് ഒരു വശത്തുള്ള വയലില്‍ നിന്നും മറുവശത്തേക്ക് വെള്ളം ഒഴുകുന്നതിനുള്ള കലുങ്ക് തകര്‍ന്ന താണ് കുഴി രൂപപ്പെടാനുള്ള പ്രധാനകാരണം.നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാതയിലെകുഴി വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും എറെ അപകടമാണ് സൃഷ്ടിക്കുന്നത്.രണ്ട് ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും കഴിയുന്നില്ല. കുഴിയുടെ എതിര്‍ഭാഗ ത്ത്‌വൈദ്യുതട്രാന്‍സ്‌ഫോര്‍മറുംഉണ്ട്. പാതയുടെനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗ മിക്കുന്നതിനു പിന്നാലെയാണ് റോഡില്‍ കുഴിയുണ്ടായത്.
പനമ്പറ്റ പേപ്പര്‍മില്‍ പാതയില്‍ രൂപപ്പെട്ട കുഴി അപകടഭീതിയുണ്ടാക്കുന്നു
