പരവൂര്‍: പരവൂരിലേക്കുളള കെ എസ് ആര്‍ ടി സിയുടെ രാത്രികാല സ്റ്റേ് ബസുകള്‍ നിര്‍ത്തലാക്കുന്നതായി പരാതി ഉയരുന്നു. പരവൂര്‍ -പൊഴിക്കരയിലേക്കും ഭൂതക്കുളംക്ഷേത്രത്തിലേക്കു മുള്ള സ്‌റ്റേ ബസുകളടക്കം മുടങ്ങിയ ബസുകള്‍ പുനരാരംഭിക്കാനുള്ള നടപടി കെഎസ്ആര്‍ടിസി അധികൃതര്‍ കൈക്കൊള്ളുന്നില്ല. മുന്‍പ് പരവൂര്‍ – പൊഴിക്കര സ്റ്റേബസിന്റെ ചില്ല് അക്രമികള്‍ എറിഞ്ഞ് തകര്‍ത്തിരുന്നു . എം എല്‍ എ ഉള്‍പ്പടെ ആവശ്യപ്പെട്ടിട്ടും ബസ് സര്‍വീസ് പുനരംഭിക്കാന്‍ നടപടികള്‍ ഉണ്ടായില്ല. ചാത്തന്നൂര്‍ ഡിപ്പോ അധികൃതരുടെ അലംഭാവവും അവഗണനയുമാണ് ഇതിന് കാരണം.
ഒമ്പത് സ്‌റ്റേ ബസുകളടക്കം 60 സര്‍വീസുകളുണ്ടായിരുന്ന ചാത്തന്നൂര്‍ ഡിപ്പോയില്‍നിന്ന് ഇപ്പോള്‍ 35 സര്‍വീസുകളേയുള്ളു. നിയോജകമണ്ഡലത്തിലെ മിക്കവാറും ഉള്‍പ്രദേശങ്ങളിലേക്കെല്ലാം സര്‍വീസ് അയച്ചിരുന്ന ഡിപ്പോയായിരുന്നു ചാത്തന്നൂരിലേത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. മിക്കവാറും സ്‌റ്റേ ബസുകളും ഇടറോഡുകളിലെബസുകളുംചീഫ്ഓഫീസില്‍നിന്നുള്ളമുന്നറിയിപ്പുപോലുമില്ലാതെ നിര്‍ത്തലാക്കി. ഇതുമൂലം മണ്ഡലത്തിന്റെ ഉള്‍പ്രദേശങ്ങളിലുള്ള യാത്രക്കാരാണ് ദൂരിതമനുഭവിക്കുന്നത്. ഒപ്പം ഡിപ്പോയുടെ വരുമാനവും ക്രമേണ കുറയുന്നു.
രാത്രിയില്‍ കൊല്ലത്തുനിന്ന് പരവൂരിലെ പൊഴിക്കരയിലേക്കും ഭൂതക്കുളം ക്ഷേത്രത്തിലേ ക്കുമുണ്ടായിരുന്നതടക്കം പല സര്‍വീസുകളും നിര്‍ത്തി. കൊടിമൂട്ടില്‍ ക്ഷേത്രം,തിരൂര്‍ സര്‍വീസും മരക്കുളം, പാങ്ങോട്എഫ്.പി, ആറ്റിങ്ങല്‍ സ്‌റ്റേ ബസുമടക്കമുള്ളവയുംനിര്‍ത്തലാക്കിയവയില്‍പ്പെടുന്നു. ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന പല റൂട്ടുകളിലെയും ബസുകള്‍ പിന്‍വലിച്ചതോടെ സ്വകാര്യബസുകളാണ് നേട്ടം കൊയ്യുന്നത്. ഉള്ള ബസുകളുടെപോലും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.
ബസുകള്‍ നിര്‍ത്തലാക്കിയത് പരവൂര്‍, കലയ്‌ക്കോട്, പൂതക്കുളം, പൊഴിക്കരഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെയാണ് ബാധിക്കുന്നത്. തീരദേശ റോഡില്‍ വരെ സ്വകാര്യ ബസു സര്‍വീസ് ആരംഭിച്ചിട്ടും കെ എസ്ആര്‍ടി സി ഇതിനെപറ്റി ആലോചിച്ചിട്ടു പോലുമില്ല.