പരാജയപ്പെട്ടാല്‍ സംവിധായകര്‍ ഫോണ്‍ എടുക്കാന്‍ മടിക്കും

Abhishek300716വന്‍ വിജയങ്ങള്‍ പോലെ തന്നെ പരാജയങ്ങളും ചില പാഠങ്ങള്‍ നല്കും. അത്തരം ചില പാഠങ്ങള്‍ ഇപ്പോള്‍ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനും മനസിലാക്കിയിരിക്കുകയാണ്. ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ മാത്രമേ എല്ലാവരും കൂടെ കാണു, ഒരു ചിത്രം പരാജയപ്പെട്ടാല്‍ പിന്നെ കോളുകള്‍ എടുക്കാന്‍ പോലും സംവിധായകര്‍ മടിക്കുമെന്നാണ് താരം പറയുന്നത്.

അതിപ്പോള്‍ എത്രവലിയ അഭിനേതാവിന്റെ മകനായാലും അങ്ങനെ തന്നെ സംഭവിക്കുമെന്നു തന്നെയാണ് അഭിഷേക് പറയുന്നത്.    ഇനിയും കുറെ നല്ല ചിത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു. കരിയറില്‍ പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഒരുപാട് പഠിച്ചു. തോല്‍വിയില്ലാതെ വിജയമില്ലെന്നും അഭിഷേക് പറഞ്ഞു.

Related posts