പരിക്ക്: ബെല്ലറിന് നാലാഴ്ച്ചത്തെ വിശ്രമം

SP-PARIKKUമാഞ്ചസ്റ്റര്‍: ആഴ്‌സണല്‍ പ്രതിരോധനിര താരം ഹെക്ടര്‍ ബെല്ലറിന്‍ പരിക്കേറ്റു പുറത്തായി. കണങ്കാലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. നാലാഴ്ച്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് മാനേജര്‍ ആര്‍സെന്‍ വെംഗര്‍ അറിയിച്ചു.ടോട്ടനത്തിനെതിരായ മത്സരത്തിനിടെയാണ് സ്പാനീഷ് യുവതാരമായ ബെല്ലറിന് പരിക്കേറ്റത്. മത്സരത്തില്‍ ഇരുടീമും ഒരോഗോള്‍ വീതം അടിച്ചു സമനിലയില്‍ പാലിക്കുകയായിരുന്നു. ബാഴ്‌സയുടെ യൂത്ത് അക്കാദമി ലാ മാസിയ താരമായിരുന്ന ബെല്ലറിന്‍ 2011ലാണ് ആഴ്‌സണല്‍ ടീമില്‍ എത്തുന്നത്.

Related posts